തളിപ്പറമ്പ ദേശീയ പാതയിലെ ബസ് ഷെൽട്ടറിൽ നിന്നും കുടുംബത്തിന്റെ പണമടങ്ങിയ ബാഗ് കവർന്ന സംഭവം; പ്രതി പിടിയിൽ.
തളിപ്പറമ്പ :ദേശീയ പാതയിലെ ബസ് ഷെൽട്ടറിൽ നിന്നും കുടുംബത്തിന്റെ പണമടങ്ങിയ ബാഗ് കവർന്ന പ്രതി പിടിയിൽ. ചപ്പാരപ്പടവ് ഏര്യം സ്വദേശി മുരിങ്ങോത്ത് ഹൗസിൽ സന്തോഷ് ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈ 17 നാണ് മോഷണം നടന്നത്. പന്നിയൂരിലെ കർഷകനായ കസ്തൂരിപറമ്പിൽ ജലീലിന്റെ ബാഗ് ആണ് മോഷണം പോയത്.
വെള്ളിയാഴ്ച പുലർച്ചെ 3.30 തോടെയായിരുന്നു സംഭവം. തളിപ്പറമ്പ് ബസ്സ്റ്റാൻ്റിന് സമീപം കണ്ണൂരിലേക്കുള്ള ബസ് സ്റ്റോപ്പിൽ കാത്ത് നിന്ന കുടുംബത്തിന്റെ പണമടങ്ങിയ ബാഗ് ആണ് മോഷണം പോയത്. പന്നിയൂരിലെ കർഷകനായ കസ്തൂ രിപറമ്പിൽ ജലീലിന്റെ ബാഗ് ആണ് ഇയാൾ കവർന്നത്. ചങ്ങനാശേരിയിലേക്ക് പോകുന്നതിനായി തളിപ്പറമ്പിലെത്തിയതായിരുന്നു ജലീലും ഭാര്യയും മകനുമടങ്ങിയ കുടുംബം. ബസ് കയറി കണ്ണൂർ റെയിൽവേസ്റ്റേഷനിലേക്ക് പോകുന്നതിന് ആണ് തളിപ്പറ മ്പിലെത്തിയത്.
ബസ് ഷെൽട്ടറിലെ ഇരിപ്പിടത്തിൽ 10,000 രൂപയും വസ്ത്രങ്ങളും മൊബൈൽഫോണും ഹെഡ്‌ലൈറ്റുമട ങ്ങിയ ബാഗ് വെച്ചതായിരുന്നു. ഈ ബാഗ് ആണ് തന്ത്രപൂർവ്വം സന്തോഷ് കൈക്കലാക്കിയത്. മോഷണത്തിന്റെ സി സി ടി വി ദൃശ്യവും പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.ഡി വൈ എസ് പി യുടെ നിർദേശപ്രകാരം തളിപ്പറമ്പ് ഇൻസ്‌പെക്ടർ പി അജിത് കുമാർ,എസ് ഐമാരായ പി യദു കൃഷ്ണൻ, കെ പി മനോജ്, സി പി ഒ മാരായ പി വി ബിജേഷ്, പിവി വിജേഷ്, പ്രനീഷ്, രമേശ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്
.jpg)

