കണ്ണൂരിൽ ആറു വയസുകാരൻ കിണറ്റിൽ വീണു മരിച്ച സംഭവം: അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

The incident of a six year old boy falling into a well and dying in Kannur
The incident of a six year old boy falling into a well and dying in Kannur

അമ്മ ധനജയും ഇളയകുട്ടിയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

പരിയാരം/ കണ്ണൂർ : കിണറ്റിൽ വീണ ആറു വയസുകാരൻ മരിച്ച സംഭവത്തില്‍ അമ്മക്കെതിരെ പരിയാരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കഴിഞ്ഞജൂലായ്-30 ന് ഉച്ചയ്ക്ക് 12 നായിരുന്നു പരിയാരം ശ്രീ സ്ഥയിൽ കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)പേരിലാണ് കേസ്.

tRootC1469263">

മകന്റെ ഭാര്യയെന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവ് ശ്രീസ്ഥയിലെ എം.വി.ധനേഷിന്റെ അമ്മ ശ്യാമള നിരന്തര ശാരീരിക മാനസിക പീഡനങ്ങള്‍ നടത്തിയതില്‍ മനംനൊന്താണ് ധനജ രണ്ട് മക്കളേയും കിണറിലെറിഞ്ഞ് സ്വയം കിണറിലേക്ക് ചാടിയത്.
ഇതില്‍ ആറുവയസുകാരന്‍ ധ്യാന്‍കൃഷ്ണയാണ് ഞായറാഴ്ച്ച പുലര്‍ച്ചെ മരിച്ചത്.

അമ്മ ധനജയും ഇളയകുട്ടിയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ധനജയുടെ ആത്മഹത്യശ്രമത്തിന് കാരണക്കാരിയായ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Tags