തളിപ്പറമ്പ സർ സയ്യിദ് കോളേജ് പൂർവ്വവിദ്യാർഥി കൂട്ടായ്മയായ അലുംമ്നി ഫോറം-യു എ ഇ ചാപ്റ്റർ 25 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പ്രധാന കവാടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും

The inauguration of the main gate, built at a cost of Rs 25 lakhs by the Alumni Forum-UAE Chapter, an alumni association of Sir Syed College, Taliparamba, will be held on Monday.

തളിപ്പറമ്പ:  സർ സയ്യിദ് കോളേജ് പൂർവ്വവിദ്യാർഥി  കൂട്ടായ്മയായ  അലുംമ്നി ഫോറം-യു എ ഇ ചാപ്റ്റർ കോളേജിൽ 25 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പ്രധാന  കവാടത്തിന്റെ ഉദ്ഘാടനം  തിങ്കളാഴ്ച നടക്കും.കോളേജിന്റെ   പൂർവ്വ വിദ്യാർത്ഥി കൂടിയായ വ്യവസായിക ഐ ടി മന്ത്രി  പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് കൂട്ടായ്മയുടെ അംഗങ്ങൾ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 

ക്യാമ്പസിൽ പഠിച്ചു വളർന്ന് ലോകത്തിന്റെ വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ  കൂട്ടായ്മയാണ് സ്കോട്ട.2002-ൽ യു.എ.ഇ. യിലെ ഒരുകൂട്ടം  പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടന  രണ്ടായിരത്തിലധികം പേരുള്ള  കൂട്ടായ്മയാണ് .  വിദ്യാഭ്യാസം, വിദ്യാർഥി ക്ഷേമം, സാമൂഹിക സേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകളാണ് സ്കോട്ട നടത്തിവരുന്നത്.  സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിൽ  25 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പ്രധാന  കവാടത്തിന്റെ ഉത്‌ഘാടനം  തിങ്കളാഴ്ച രാവിലെ 10.00 മണിക്ക്  കോളേജിന്റെ   പൂർവ്വ വിദ്യാർത്ഥി കൂടിയായ  മന്ത്രി  പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് കൂട്ടായ്മയുടെ അംഗങ്ങൾ തളിപ്പറമ്പിൽ അറിയിച്ചു 

തളിപ്പറമ്പ എം എൽ എ  ടി. കെ. ഗോവിന്ദൻ , കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിയും കാസറഗോഡ് എം എൽ എ യുമായ കല്ലട്ര മാഹിൻ ഹാജിയും ചടങ്ങിൽ  മുഖ്യാതിഥികളായിരിക്കും ചടങ്ങിൽ സർ സയ്യിദ് കോളേജിലെ മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികൾക്കുള്ള പ്രൊഫ. എൻ. കെ. അബ്ദു റഹിമാൻ മെമ്മോറിയൽ എൻഡോവ്‌മെന്റ് അവാർഡുകളുടെ വിതരണവും നടക്കും. വാർത്ത സമ്മേളനത്തിൽ  സി ഡി എം ഇ എ പ്രസിഡന്റ് അഡ്വ. പി. മഹമൂദ്, ജനറൽ സെക്രട്ടറി, മഹമൂദ് അള്ളാംകുളം,   കോളേജ് പ്രിൻസിപ്പാൾ  ഡോ. ഇസ്മായിൽ ഒലായിക്കര,  സ്കോട്ട പ്രസിഡന്റ് അബ്ദുൽ നാസർ അഹമ്മദ് കുട്ടി, ഡോ. അബ്ദുസ്സലാം എ കെ,കെ രഘുനാഥൻ, എന്നിവർ പങ്കെടുത്തു.

Tags