കാട് തെളിയണം, പ്രതിസന്ധികള്‍ മാറണം; ആറളം ഫാമിനെ തൊട്ടറിഞ്ഞ് മന്ത്രി തുളസിയുടെ സന്ദര്‍ശനം

The forest must be cleared, the crises must be resolved; Minister Thulasi's visit to Aralam Farm touched upon

ഇരിട്ടി: ആറളം ഫാമിന്റെ പ്രതിസഡികളും പരാതികളും നേരട്ടറിഞ്ഞ് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ എ തുളസി നടത്തിയ സന്ദര്‍ശനം തൊഴിലാളികള്‍ക്കും പ്രതീക്ഷയായി. ആറളം ഫാമില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കഷ്ടതകള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞതോടെ തൊഴിലാളികളെല്ലാം മന്ത്രിയുടെ വാക്കുകളെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. കാടുമൂടിയ കൃഷിയിടങ്ങള്‍ വെട്ടിത്തെളിച്ച് ഫാമുകളില്‍ കൃഷി പുനരുജ്ജീവിപ്പിക്കാനും വേതനം കുടിശ്ശിക തീര്‍ത്തും പരിഷ്‌കരിച്ചും വിതരണം ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഫാം കാലങ്ങളായി നഷ്ടത്തിലായതാണ് തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടാത്തതെന്ന ന്യായീകരണം അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. 

The forest must be cleared, the crises must be resolved; Minister Thulasi's visit to Aralam Farm touched upon

ആറളത്തെ തൊഴിലാളികള്‍ക്ക് മികച്ച പരിഗണന ലഭിക്കണമെന്ന് മന്ത്രി പറഞ്ഞു. വരുമാനദായകമായ കൃഷി ചെയ്യാനും ഫാമിന് മുന്നോട്ടു പോകാനും കഴിയണം. തൊഴിലാളികളുടെയും വിരമിച്ച ജീവനക്കാരുടെയും പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടണം. ഇതിന്റെ മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കുകളും അടിയന്തരമായി നല്‍കാന്‍ ആറളം അധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചു. ഏക്കര്‍ കണക്കിന് സ്ഥലത്ത് കൃഷി മുടങ്ങിയ സാഹചര്യമുണ്ട്. ഇതിന്റെയെല്ലാം വിശദമായ കാരണങ്ങളും മന്ത്രി കെ എ തുളസി അന്വേഷിച്ചറിഞ്ഞു. കാര്‍ഷിക വിളകളുടെ നാശം തുടങ്ങി ഫാം നഷ്ടത്തിലാകാനിടയായ നിരവധി കാരണങ്ങള്‍ തൊഴിലാളികളുടെ പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ആറളം ഫാമിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സ്ഥിരം എം ഡി യെ നിയമിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യവും പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. ആറളം ഫാമിലെ കോട്ടപ്പാറയില്‍ നടക്കുന്ന ആനമതില്‍ നിര്‍മാണ പുരോഗതിയും മന്ത്രി വിലയിരുത്തി.

Tags