കണ്ണൂരിൽ ഊത്ത മീൻ പിടിച്ചു വീഡിയോ ചിത്രീകരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറിസ് വകുപ്പ് അധികൃതർ

The Fisheries Department officials have stated that strict action will be taken if a video is filmed while catching a giant fish in Kannur
The Fisheries Department officials have stated that strict action will be taken if a video is filmed while catching a giant fish in Kannur

ഊത്ത പിടുത്തം സർക്കാർ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്

കണ്ണൂർ: ഊത്ത പിടുത്തം ഉൾപ്പെടെ അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽ പെട്ടാൽ ഉൾനാടൻ അക്വാകൾച്ചർ ആൻഡ് ഫിഷറീസ് ആക്ട് പ്രകാരം കർശനമായ നടപടികളും പിഴയും ഈടാക്കുമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി മത്സ്യങ്ങൾ നടത്തുന്ന ദേശാന്തരഗമനമായ ഊത്ത എന്ന പേരിൽ അറിയപ്പെടുന്ന ഊത്തകയറ്റം ഈ വർഷം മെയ് പകുതിയോടെ ആരംഭിച്ചിട്ടുണ്ട്.

tRootC1469263">

ഊത്ത പിടുത്തം സർക്കാർ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. കാലവർഷം ആരംഭിച്ചതോടെ ഇത് ക്രമാതീതമായി വർധിക്കുകയും കൂടുതൽ പ്രചാരണം നൽകുന്ന തരത്തിലുള്ള വീഡിയോ പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ നിയമലംഘനം നടത്തുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നത് ശിക്ഷാർഹമാണ്.

മത്സ്യങ്ങളുടെ വംശനാശ ഭീഷണി നേരിടുന്ന പ്രശ്നമായതിനാൽ പൊതുജന സഹകരണവും പഞ്ചായത്തുതലത്തിൽ ജനപ്രതിനിധികളുടെ ഇടപെടലും അനിവാര്യമാണെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പരാതികൾ 0497-2731081 ഫോൺ നമ്പറിൽ അറിയിക്കണം.

Tags