കണ്ണൂർ ആന്തൂർ നഗരസഭയുടെയും, കുടുംബശ്രീ ജില്ലാ മിഷൻ്റെയും സംയുക്താഭി മുഖ്യത്തിൽ 2026 ആഗസ്ത് 18 മുതൽ 25 വരെ ഓണോത്സവം സംഘടിപ്പിക്കും

The festival will be organized from August 18 to 25, 2026, in collaboration with the Kannur Anthoor Municipality and the Kudumbashree District Mission.

ആന്തൂർ നഗരസഭയുടെയും, കുടുംബശ്രീ ജില്ലാ മിഷൻ്റെയും സംയുക്താഭി മുഖ്യത്തിൽ 2026 ആഗസ്ത് 18 മുതൽ 25 വരെ ആന്തൂർ നഗരസഭ ഓഫീസ് പരിസരത്ത് വെച്ച് ഓണോത്സവം 2026 സംഘടിപ്പിക്കും. മുപ്പതിൽപ്പരം സ്റ്റാളുകളിലൂടെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. വിപണി ഡയറി സേവന ഒരുക്കികൊടുക്കുന്നതിനാണ് ഇത്തരം മേളകളിലൂടെ ലക്ഷ്യം വെക്കുന്നത്. ഖാദി മൊറാഴ വീവേഴ്‌സ്, കൈത്തറി ഉത്പന്നങ്ങൾ 20% റിബേറ്റിൽ നൽകി വരുന്നു. ലുങ്കികൾ, ബൈഡ് കല്ല്യാശ്ശേരി വിവേഴ്‌സ് എന്നിവരുടെ മേൽത്തരം മുണ്ടുകൾ ഷീറ്റുകൾ എന്നിവ ഈ മേളയിൽ ലഭ്യമാകുന്നു. പാലക്കാട് കുത്താംമ്പള്ളിയുടെ മുണ്ടുകൾ, ലുങ്കികൾ, ബെഡ് ഷീറ്റുകൾ സെറ്റ് സാരികൾ എന്നിവയും ഈ മേളയിൽ ലഭിക്കും. കൂടാതെ കുടുംബശ്രീയുടെയും, കരകൗശല നിർമ്മാണ യൂണിറ്റിന്റെയും, ചെറുകിട വ്യവസായ യൂണിറ്റിൻ്റെയും ഹാൻ്റമേയ്‌ഡ് ഉത്പന്നങ്ങൾ ഈ വിപണന മേളയുടെ പ്രത്യേകതയാണ്. 

കണ്ണൂർ ജില്ലാ മിൽമാ ഡയറിയുടെ വിവിധ ഉത്പന്നങ്ങൾ, ജൈവ പച്ചക്കറികൾ, പ്രകൃതി ജീവന ഉത്പന്നങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഫർണ്ണിച്ചറുകൾ, നടീൽ വസ്‌തുക്കൾ എന്നിവയും മിതമായ നിരക്കിൽ ഈ വിപണന സ്റ്റാളിലൂടെ ലഭ്യമാകുന്നു. ഫ്രീബോഡി ഫാറ്റ് ചെക്കപ്പ്, ബോഡി മസാജർ എന്നിവരുടെ സേവനവും സ്റ്റാളിൽ ലഭ്യമാണ്. മുപ്പത് വർഷത്തെ പാരമ്പര്യമുള്ള രേവതി ഗ്രൂപ്പിൻ്റെ റെഡിമെയ്‌ഡ് ഷർട്ടുകൾ, സാരികൾ, ലേഡീസ് വെയേഴ്‌സ് എന്നിവ മികച്ച ഡിസ്ക‌ൗണ്ട് റേറ്റിൽ ഈ വിപണന സ്റ്റാളിലൂടെ തെരഞ്ഞെടുക്കാം. 

കൂടാതെ സഫൂസ് ക്രീയേഷൻ്റെ ഹാൻ്റ് മേയ്‌ഡ്‌സോപ്പ്, ടോയ്‌സ്, കവായി സ്റ്റേഷനറി എന്നിവയും ഈ വിപണന സ്റ്റാളിൻ്റെ പ്രത്യേകതയാണ്. എല്ലാ ദിവസവും പർച്ചേയ്‌സ് കൂപ്പൺ നറുക്കെടുത്ത് വിജയികൾക്ക് സമ്മാനവും നൽകുന്നു. ഖാദി, കൈത്തറി, കരകൗശല ഉത്പന്നങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, ചെറുകിട സംരംഭകർ എന്നിവർക്ക് ഓണക്കാലത്ത് വിപണി ഒരുക്കികൊടുക്കുന്നതിന് നഗരസഭ2.5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിച്ചതിനുള്ള കുടുംബശ്രീയുടെ അവാർഡും നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ വർഷവും മികച്ച വിൽപനയാണ് പ്രതീക്ഷിക്കുന്നത്.  

Tags