കണ്ണൂർ ഏരുവേശി പുഴ കരകവിഞ്ഞൊഴുകി, മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി

The Eruveshi River in Kannur overflowed its banks and water entered the Muthappan Temple

പയ്യാവൂർ : പയ്യാവൂർ മേഖലയിൽ പെയ്തകനത്ത മഴയിൽ ഏരുവേശി പുഴ നിറഞ്ഞു കവിഞ്ഞൊഴുകി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തിരുവൻ കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ഏരുവേശി പുഴ നിറഞ്ഞു കവിഞ്ഞൊഴുകിയതു കാരണം വെള്ളം കയറി. ക്ഷേത്രത്തിനകത്തും പുറത്തുമാണ് അരയാൾ പൊക്കത്തിൽ വെള്ളം കയറിയത്. ക്ഷേത്രത്തിലെ സാധനങ്ങൾ നശിച്ചതായി ഭാരവാഹികൾ അറിയിച്ചു.

Tags