ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ജനകീയ ആംബുലൻസ് ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ്; ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ജനകീയ ആംബുലൻസ് സർവീസ് സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്തു. 3655 വീടുകളിലായി സ്നേഹകുടുക്കകളിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് ആംബുലൻസ് വാങ്ങിച്ചത്. ബ്ലോക്ക് പ്രസിഡന്റ് സി പി മുഹാസ് അധ്യക്ഷനായി.
യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർക്കുള്ള ഉപകരണ വിതരണം സി പി ഐ എം ഏരിയ സെക്രട്ടറി കെ സന്തോഷ് നിർവഹിച്ചു. യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർക്ക് സിപി ആർ പരിശീലനം നൽകുന്ന "ഹൃദയതാളം" ബ്ലോക്ക് തല ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ നിർവഹിച്ചു.
പ്രേമരാജൻ കാക്കാടി, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ മുഹമ്മദ് സിറാജ്, സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ, ടി ബാലകൃഷ്ണൻ, സി കെ ഷോന, പ്രണവ് വടക്കീൽ, എം രജിത്ത്, ഐ ശ്രീകുമാർ, മനു സേവ്വ്യർ, പി നിജേഷ് എന്നിവർ സംസാരിച്ചു. ഷിബിൻ കാനായി സ്വാഗതവും പ്രജീഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് സുഭാഷ് അറുകരയും സംഘവും അവതരിപ്പിച്ച പാട്ടും പറച്ചിലും കലാപരിപാടികളും അവതരിപ്പിച്ചു.
.jpg)

