ലൈസൻസ് പുതുക്കലിനുള്ള കാലാവധി നീട്ടി നൽകിയത് തളിപ്പറമ്പ മുനിസിപ്പലിറ്റിയിൽ; പ്രാവർത്തികമാകാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി മുനിസിപ്പൽ കമ്മിറ്റി

The deadline for license renewal has been extended in Taliparamba Municipality; The Traders and Businessmen Committee has protested against the non-implementation of the municipal committee

തളിപ്പറമ്പ: കെ സ്വിഫ്റ്റുമായി ബന്ധപ്പെട്ട സാങ്കേതിക പ്രയാസങ്ങൾ മൂലം വ്യാപാര സംഘടനകളുടെയും, പാചക വാതക ലഭ്യതയുടെ അഭാവത്തിൽ അടച്ചിടേണ്ടി വന്നതുമായി ബന്ധപ്പെട്ട് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻകാരുടെയും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുടെ ബന്ധപ്പെട്ട് പ്രിന്റിങ് പ്രസ് ഉടമസ്ഥരുടെയും നിരന്തര ഇടപെടലിന്റെ ഭാഗമായി കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി 2026 ഓഗസ്റ്റ് 20 വരെ നീട്ടികൊണ്ട് 2026 ജൂലൈ 23ന്  1341/2026LSGD നമ്പർ പ്രകാരം കേരള സർക്കാരിന്റെ ഉത്തരവുണ്ടായിട്ടും തളിപ്പറമ്പ മുനിസിപ്പാലിറ്റിയിൽ ലൈസൻസ് പുതുക്കുന്നതിന് പിഴ ഈടാക്കുന്ന സാഹചര്യമാണുള്ളത്.

സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ ആയിട്ടില്ല, ഏതൊക്കെ വിഭാഗത്തിന് ഈ കാലാവധി നീട്ടൽ ബാധകമാണ് എന്നത് ഉത്തരവിൽ പറഞ്ഞിട്ടില്ല തുടങ്ങിയ സാങ്കേതികത്വങ്ങളാണ് ഉദ്യോഗസ്ഥ തലത്തിൽ നിന്നുള്ള മറുപടി. ഇതിൽ പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി അംഗങ്ങൾ മുനിസിപ്പൽ സുപ്രണ്ടിനേയും ഹെൽത്ത് സിക്രട്ടറിയെയും കണ്ടു പരാതി ഉന്നയിച്ചു. സമിതി മുനിസിപ്പൽ സെക്രട്ടറി കെപിഎം റിയാസുദ്ദീൻ, പ്രസിഡന്റ് ടി വി പ്രകാശൻ, കമ്മിറ്റി അംഗങ്ങളായ ഉമ്മർകുട്ടി പി, കെ നാരായണൻ, പി എ ജബ്ബാർ, ഷൈജു സീൽ തുടങ്ങിയവർ നേതൃത്വം നൽകി. രണ്ടു ദിവസം കൊണ്ട് വിഷയം പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.

Tags