കേരളത്തിലെ കടൽ പ്രദേശങ്ങളിൽവൻകിട കമ്പിനികൾക്ക് മത്സ്യബന്ധനം നടത്താനുള്ള അനുമതി കേന്ദ്ര സർക്കാർ പിൻവലിക്കണം:മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ ഐ ടി യു സി )

The Central Government must withdraw the permission granted to large scale companies to conduct fishing in Kerala coastal waters

കണ്ണൂർ: കേരളത്തിലെ കടൽ മേഖലയിൽ വൻകിട കപ്പലുകൾക്ക് മത്സ്യബന്ധനത്തിന് അനുവാദം നൽകിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കണമെന്ന്  മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ ഐ ടി യു സി ) സംസ്ഥാന ക്യാമ്പ് ആവശ്യപ്പെട്ടു.
 
രാജ്യത്തിൻ്റെ നിയന്ത്രണ മേഖലയിലുള്ള കടലിൽ മത്സ്യ ബന്ധനത്തിന് ഒരു ലക്ഷത്തോളം യാനങ്ങൾ മതിയെന്നിരിക്കെ മൂന്ന് ലക്ഷത്തിലധികം യാനങ്ങൾ ഉണ്ടെന്ന് ക്യാമ്പിൽ അഭിപ്രായമുയർന്നുഇത് കൂടാതെയാണ് ഉയർന്ന  സബ്സിഡി നൽകി വൻകിട കപ്പലുകൾക്ക് അനുവാദം നൽകുന്നത്. ഇത് മത്സ്യ സമ്പത്തിൻ്റെ നാശത്തിനിട വരുത്തുമെന്നും കേരളത്തിലെ മത്സ്യബന്ധന യാനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും  ക്യാമ്പ് അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.

സമാപന സമ്മേളനം എ ഐ ടി യു സി സംസ്ഥാന ജനറൽ  സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ബജറ്റ് അവതരണം മലയാളത്തിലാണെങ്കിലും തീരദേശവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ഇംഗ്ലീഷിലുള്ള  തലക്കെട്ടുകളാണുണ്ടായിരുന്നതെന്നും  അദ്ദേഹം പറഞ്ഞു.നിർമ്മലാ സീതാരാമന്റെ കേന്ദ്ര ബജറ്റിൽ  കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ  ചേർത്ത് ഇത്തരം  പദ്ധതികൾ  പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ്സ് നേതാക്കൾ അതിനെതിരെ പ്രതികരിച്ചതാണ്.

എന്നാൽ അതിന്റെ മറ്റൊരു രൂപമായിട്ടാണ് മേൽ പറഞ്ഞ പേരിൽ സംസ്ഥാന ബജറ്റിൽ ഇത്തരം  പദ്ധതികൾ ഇടം പിടിച്ചതെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. ഫെഡറേഷൻ ദേശീയ ജന സെക്രട്ടറി ആർ പ്രസാദ് ക്ലാസ്സ് നയിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. സി പി ഐ സംസ്ഥാന എക്സി അംഗം സി എൻ ചന്ദ്രൻ , ഫെഡറേഷൻ ജന സെക്രട്ടറി ടി രഘുവരൻ, സിപിഐ ജില്ലാ എക്സി. അംഗം   അഡ്വ പി അജയകുമാർ,   ക്യാമ്പ് ലീഡർ എം കെ ഉത്തമൻ ,  എ കെ ജബ്ബാർ, വിവേക് വാടിയിൽ എന്നിവർ പ്രസംഗിച്ചു. 

The Central Government must withdraw the permission granted to large scale companies to conduct fishing in Kerala coastal waters

എ ഐ ടി യുസി സംസ്ഥാന സെക്രട്ടറി സി പി മുരളി, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഇ ടി ടൈസൺ മാസ്റ്റർ, എഐടിയു സി സംസ്ഥാന വൈസ് പ്രസിഡൻ്റ് താവം ബാലകൃഷ്ണൻ,  കേരള മഹിളാസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എൻ ഉഷ, എഐടിയുസി ജില്ലാ പ്രസിഡൻ്റ് എം ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു.

വേമ്പനാട് കായൽ സംരക്ഷണ അതോറിറ്റി രൂപീകരിക്കുക,  തീരപ്രദേശത്ത് ഖനനവും കുടിയൊഴിപ്പിക്കലും ലക്ഷ്യം വെച്ചുകൊണ്ടുള്ള തുറമുഖ നഗര പദ്ധതി ഉപേക്ഷിക്കുക, മുതലപൊഴിയിലെ അപകട മരണങ്ങൾ തടയുന്നതിനും മത്സ്യ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനും നടപടികൾ സ്വീകരിക്കുക, മത്സ്യ ബന്ധന മേഖലകളിൽ സി പ്ലൈയിൻ പദ്ധതി നടപ്പിലാക്കരുത് എന്നീ പ്രമേയങ്ങളും ക്യാമ്പ് അംഗീകരിച്ചു

Tags