കണ്ണൂർ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു
Jan 4, 2026, 22:53 IST
തലശേരി : വിനോദ സഞ്ചാര കേന്ദ്രമായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കൂറ്റൻ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. ശനിയാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്. ഏകദേശം മൂന്ന് ടണ്ണോളം ഭാരമുണ്ടായിരുന്നു.
മൂന്നൂദിവസം ജഡം കടലിൽ ഒഴുകി നടക്കുന്നുണ്ടായിരുന്നു വെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരത്തോ ടെ പൊലീസിന്റെയും നാട്ടുകാരു ടെയും സാന്നിധ്യത്തിൽ ബീച്ചിനടുത്ത് കുഴിയെടുത്ത് സംസ്കരിച്ചു.
tRootC1469263">.jpg)


