ക്ഷേത്രങ്ങള്‍ക്ക് നല്‍കേണ്ട ആന്വിറ്റി കാലാനുസൃതമായി പരിഷ്‌ക്കരിച്ച് യഥാസമയം നല്‍കണം; മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് ജില്ലാ സമ്മേളനം നടന്നു
തളിപ്പറമ്പ്: മലബാറിലെ ക്ഷേത്രസ്വത്ത് വകകള്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയ വകയില്‍ ക്ഷേത്രങ്ങള്‍ക്ക് നല്‍കേണ്ട ആന്വിറ്റി കാലാനുസൃതമായി പരിഷ്‌ക്കരിച്ച് യഥാസമയം നല്‍കണമെന്നും ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത സംസ്ഥാന ഭരണക്കാര്‍ പില്‍ക്കാലത്ത് വരുമാനമില്ലാത്ത ക്ഷേത്രങ്ങളെയും ജീവനക്കാരെയും കൈയ്യൊഴിഞ്ഞ വഞ്ചനാപരമായ നിലപാട് തിരുത്തണമെന്നും മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ക്ഷേത്രസ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയവര്‍ക്ക് ക്ഷേത്രങ്ങളുടെ നടത്തിപ്പും ജീവനക്കാര്‍ക്ക് ന്യായമായവരുമാനവും ഉറപ്പുവരുത്താന്‍ നിയമപരവും ധാര്‍മ്മികവുമായ ബാധ്യതയുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.സമ്മേളനം ബിഎംഎസ് ജില്ലാ പ്രസിഡണ്ട് കെ.വി. ജഗദീശന്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ. ബാബു അധ്യക്ഷത വഹിച്ചു. രാഹുല്‍ ആര്‍ നാഥ്, കെ. നാരായണന്‍, കെ.വി. ഉണ്ണികൃഷ്ണന്‍, വി.എം. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി കെ.വി. ജഗദീഷ് (പ്രസിഡണ്ട്), ടി.കെ. ബാബു (വര്‍ക്കിംഗ് പ്രസിഡണ്ട്), എ.പി.കെ. വിനോദ് (ജനറല്‍ സെക്രട്ടറി), രാഹുല്‍ ആര്‍ നാഥ്, കെ.പി. പരമേശ്വരന്‍, പ്രശാന്ത് കൊട്ടിയൂര്‍, കെ.ടി. സജീവ്, എന്‍. ബാബു നമ്പൂതിരി (വൈസ്പ്രസിഡണ്ടുമാര്‍), കെ. നാരായണന്‍, കെ.വി. ഉണ്ണികൃഷ്ണന്‍, രമാദേവി ചിറക്കല്‍, സജീവന്‍ മാമാനം, സന്തോഷ് ചിറക്കല്‍(ജോ. സെക്രട്ടറിമാര്‍), പി. കൃഷ്ണപ്രസാദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
.jpg)


