അഞ്ചാമത് ബാവുക്കാട്ട് പാർവ്വതിയമ്മ സ്മാരക പുരസ്ക്കാരം പാലിയേറ്റീവ് വളണ്ടിയർ ഡെയ്‌നി തോമസിന്; തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ സമ്മാനിച്ചു

The 5th Bavukkattu Parvathyamma Memorial Award was presented to palliative volunteer Danny Thomas; Taliparamba Municipality Chairperson P.K. Subair

തളിപ്പറമ്പ : അഞ്ചാമത് ബാവുക്കാട്ട് പാർവ്വതിയമ്മ സ്മാരക പുരസ്ക്കാരം പാലിയേറ്റീവ് വളണ്ടിയർ ഡയ്നി തോമസിന് തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ പി.കെ.സുബൈർ സമർപ്പിച്ചു. പുരസ്ക്കാര തുകയായ പതിനായിരത്തി ഒന്ന് രൂപ ബാവുക്കാട്ട് ഗോവിന്ദൻ പുരസ്ക്കാര ജേതാവിന് നൽകി. തളിപ്പറമ്പ യു. പി. സ്കൂളിൽ നടന്ന ചടങ്ങിൽ കെ. ബിജുമോൻ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് രംഗത്തെ യുവ ഡോക്ടർ  കുക്കു രഞ്ജീവിനെ  ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന സർക്കാറിൻ്റെ ഹരിതമിത്ര പുരസ്കാരം നേടിയ രജീഷ് കല്ലംവള്ളിക്കു വേണ്ടി അമ്മ വേണിയിൽ ജാനകി ഉപഹാരം ഏറ്റുവാങ്ങി.

ഐ. ആർ.പി.സി, സഞ്ജീവനി പാലിയേറ്റീവ് കെയർ, ജയ് ഹിന്ദ് ചാരിറ്റി സെൻ്റർ എന്നീ  സന്നദ്ധ സംഘടനകൾക്കുള്ള സാമ്പത്തീക സഹായവും ചടങ്ങിൽ വെച്ച് നൽകി. ഗിരീഷ് പൂക്കോത്ത് വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.തളിപ്പറമ്പ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പുല്ലായിക്കൊടി ചന്ദ്രൻ , തളിപ്പറമ്പ നഗരസഭ കൗൺസിലർമാരായ രൂപേഷ് കുട്ടുവൻ, വി.രാഘവൻ, റിട്ട. ഡെപ്യൂട്ടി ലേബർ കമ്മീഷണർ പി.സി. വിജയരാജൻ എന്നിവർ സംസാരിച്ചു. മഞ്ജുനാഥ് എം.ജി. സ്വാഗതവും ബാവുക്കാട്ട്  രമേശൻ നന്ദിയും പറഞ്ഞു.

Tags