മുപ്പത്തിമൂന്നാമത് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവത്തിനും കലാ വിരുന്നിനും ജൂലായ് ഒന്നിന് തുടക്കമാകും

The 33rd SSF District Literary Festival and Arts Festival will begin on July 1st.

 കണ്ണൂർ: മുപ്പത്തിമൂന്നാമത് എസ് എസ് എഫ് ജില്ലാസാഹിത്യോസവത്തിനും കലാവിരുന്നിനും ജൂലായ് ഒന്നിന് തുടക്കമാകുമെന്ന്  ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ചു ദിവസങ്ങളിലായി കമ്പിൽ കൊളച്ചേരി മുക്ക് സ്റ്റേഡിയത്തിൽ ജില്ലയിലെ മുൻ കാല പ്രസ്ഥാനിക നേതാക്കളുടെ മഖാം സിയാറത്തോടെ സാഹിത്യോത്സവത്തിന് തുടക്കമാകും. രണ്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനം  വൈകുന്നേരം നാലു മണിക്ക് കെ വി സുമേഷ് എം എൽ എ ഉൽഘാടനം ചെയ്യും. 

മൂന്നിന് രാത്രി ഏഴുമണിക്ക് നടക്കുന്ന ആത്മീയ സംഗമത്തിൽ സി കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തും. നാല് , അഞ്ച് തീയ്യതികളിൽ ജില്ലയിലെ കലാപ്രതിഭകളുടെ സ്റ്റേജ് - നോൺ സ്റ്റേജ് തല മത്സരങ്ങൾ അരങ്ങേറും. ജില്ലയിലെ പതിമൂന്ന് ഡിവിഷനുകളിൽ നിന്നും വിജയിച്ച രണ്ടായിരത്തോളം പ്രതിഭകർ പതിമൂന്ന് വേദികളിലായി നൂറ്റി എഴുപതിലധികം മത്സരങ്ങളിൽ മാറ്റുരക്കും. നാലിന് നാലു മണിക്ക് സാഹിത്യോത്സവം പ്രശസ്ത ഓൺലൈൻമാധ്യമ പ്രവർത്തനായ എം കെ വേണു ഉദ്ഘാടനം ചെയ്യും.

 സമാപന സമ്മേളന കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യൻ പട്ടുവം കെ പി മുസ്ലിയാർ ഉൽഘാടനം ചെയ്യും. തുടർന്ന് സാഹിത്യോത്സവ് പ്രതിഭക്കുള്ള അവാർഡ് ദാനവും നടക്കും പരിപാടികളിൽ ജനപ്രതിനിധിക രാഷ്ട്രീയ സാംസ്കാരിക നേതാക്കളും സംബന്ധിക്കുമെന്ന് സിക്രട്ടറി പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ബഷീർ അർഷദിവേശാല, സിക്രട്ടറി ഫായിസ് അബ്ദുള്ള, ഡോ:അബ്ദുള്ള, അശ്രഫ് ചേലേരിഎന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags