തളിപ്പറമ്പ് കണ്ണപ്പിലാവ് യങ്ങ് ചാലഞ്ചേഴ്‌സ് ആർട്‌സ് ആന്റ് സ്പോർട്‌സ് ക്ലബിൻ്റെ 25-ാം വാർഷികാഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കം
തളിപ്പറമ്പ: യങ്ങ് ചാലഞ്ചേഴ്‌സ് ആർട്‌സ് ആന്റ് സ്പോർട്‌സ് ക്ലബിൻ്റെ 25-ാം വാർഷികം കണ്ണപ്പിലാവിലെ ക്ലബിൻ്റെ മിനി സ്റ്റേഡിയത്തിൽ ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബാലവേദി, യുവത, വനിതാവേദി, വയോജനവേദി എന്നിവയുടെ സഹകരണത്തോടെയാണ് വിപുലമായ പരിപാടികൾ നടത്തുന്നത്. കണ്ണപ്പിലാവിലെ സ്പോർട്സ് പ്രേമികളുടെ ചിരകാല സ്വപ്നമായ സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയ ക്ലബ് ഇതിന്റെ വിപുലീകരണത്തിനായി ഏഴ് സെന്റ് സ്ഥലം കൂടി വാങ്ങിയിട്ടുണ്ട്.
ഇതിന്റെ പൂർത്തീകരണം കൂടി സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഒമ്പതിന് വൈകുന്നേരം നാല് മണിക്ക് വിളംബര ഘോഷയാത്ര, തുടർന്ന് മെഗാ തിരുവാതിരയും കളരി പ്രദർശനവും നടക്കുംപത്തിന് വൈകുന്നേരം ഏഴ് മണിക്ക് മഹേഷ് കുഞ്ഞുമോനും ,ബലറാമും നയിക്കുന്ന ഗാനമേള യുമുണ്ടാകും.
ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായിരിക്കും. പതിനൊന്നിന് വൈകുന്നേരം ആറ് മണിക്ക് സമാപന സമ്മേളനം സിനിമ നിർമ്മാതാവ് മുരളി കുന്നും പുറത്ത് ഉദ്ഘാടനം ചെയ്യും.
ടി. വിനോദ് അധ്യക്ഷത വഹിക്കും. ഷാനു പെരുവണ്ണാൻ, ടി.വി അനയ എന്നിവരെ അനുമോദിക്കും. തുടർന്ന് നൃത്തനൃത്യങ്ങളും ഒപ്പനയും അരങ്ങേറും.വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് ടി. വിനോദ്, സെക്രട്ടറി പി.പി അജീർ, എൻ. ബാബു, കെ.എം ദിവാകരൻ, ടി. അഭിലാഷ് എന്നിവർ പങ്കെടുത്തു.
.jpg)


