ഡിവൈഡറുകളിലെ അപകടാവസ്ഥ ഒഴിവാക്കാൻ താഴെ ചൊവ്വ മുതൽ പൊടിക്കുണ്ട് വരെ ലൈറ്റുകൾ സ്ഥാപിക്കാൻ കണ്ണൂർ കോർപറേഷൻ ട്രാഫിക്ക് റഗുലേറ്ററി യോഗ തീരുമാനം

The Kannur Corporation's traffic regulatory meeting has decided to install lights along the stretch from Thazhe Chovva to Podikkundu to prevent accidents associated with the road dividers.


കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം മേയർ അഡ്വ പി ഇന്ദിരയുടെ അധ്യക്ഷതയിൽ ചേർന്നു. നഗരത്തിലെ ഗതാഗത പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. പൊടിക്കുണ്ട് മുതൽ താഴെ ചൊവ്വ വരെയുള്ള ഡിവൈഡറുകളിൽ റിഫ്ലക്ടർ ലൈറ്റ് സ്ഥാപിക്കുന്നതിനും ഡിവൈഡറുകളിൽ വൈറ്റ് മാർക്ക് ചെയ്യുന്നതിനും തീരുമാനിച്ചു.സെക്യുറ മാളിന്റെ എൻട്രൻസ് വരെ ഡിവൈഡറുകൾ സ്ഥാപിച്ച് പാർക്കിംഗ് സംബന്ധിച്ച വിഷയത്തിൽ നടപടി സ്വീകരിച്ചു വരുന്നുണ്ടെന്ന് ട്രാഫിക്ക് എസ്. ഐ യോഗത്തെ അറിയിച്ചു.

പി ഡബ്ലിയു ഡി താഴെചൊവ്വയിലുള്ള കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമായിട്ടുള്ള കൈയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിന് പിഡബ്ല്യുഡി ,റവന്യൂ, പോലീസ് എന്നീ വകുപ്പുകളെ ചുമതലപ്പെടുത്തി. ഈ ഭാഗത്ത് ഫൂട്ട് പാത്ത് സെറ്റ് ചെയ്യുന്നതിനുള്ള പ്രൊപ്പോസലുകൾ കണ്ണൂർ കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മുമ്പാകെ സമർപ്പിക്കുന്നതിന് പിഡബ്ല്യുഡിക്ക് കത്ത് നൽകുന്നതിന് തീരുമാനിച്ചു.മുണ്ടയാട് പ്രദേശത്തെ ബസ്റ്റോപ്പുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആർടിഒവിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ദേശീയ പാതയിലെ ഡിവൈഡറുകൾ കാരണമുള്ള അപകടാവസ്ഥ ഒഴിവാക്കുന്നതിന് നിലവിൽ ഗാന്ധി സർക്കിൾ മുതൽ താണ വരെ സ്ഥാപിച്ച ലൈറ്റുകൾ പൊടിക്കുണ്ട് മുതൽ താഴെ ചൊവ്വ വരെയുള്ള ഡിവൈഡറുകളിൽ  സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങൾ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമേ നടപ്പിലാക്കാവൂവെന്ന് പൊലിസ് മേധാവിക്ക് നിർദ്ദേശം നൽകി .കണ്ണൂർനഗരത്തിലെ ഓട്ടോറിക്ഷ പാർക്കിങ്ങുമായി ബന്ധപ്പെട്ട് വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
 ഡെപ്യൂട്ടി മേയർ കെ പി താഹിർ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിജിൽ മാക്കുറ്റി, വി കെ മുഹമ്മദലി, സോനാ ജയറാം, പോലീസ്, ആർടിഒ, പിഡബ്ല്യുഡി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags