താഴെ ചൊവ്വയിൽ ചരക്കു ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം

Accident in Thazhe Chovva as a goods lorry crashes into a divider

കണ്ണൂർ: താഴെചൊവ്വ തെഴുക്കിൽ പീടിക കെ എസ് ഇ ബിസബ് ഡിവിഷൻ ഓഫീസിൻ്റെ മുന്നിൽ ഡിവൈഡറിൽ ചരക്ക് ലോറി ഇടിച്ച് അപകടം. കണ്ണൂർ ഭാഗത്തേക്ക് പേവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഇന്ന്(ശനി) പുലർച്ചെ 4:20ഓടെയാണ് അപകടം ഉണ്ടായത്. 

പൊലിസും ഫയർഫോഴ്‌സുമെത്തി ലോറി റോഡിൽ നിന്നും മാറ്റി. കയറ്റം കയറുന്നതിനിടെ ലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. ഡ്രൈവർക്ക് സാരമായ പരുക്കില്ലെന്നാണ് ഫയർ ഫോഴ്‌സ് നൽകുന്ന പ്രാഥമിക വിവരം.

Tags