താവം മേൽപ്പാലത്തിൽ കുഴികൾ അപകടക്കെണിയൊരുക്കുന്നു ; കണ്ണ് തുറക്കാതെ അധികൃതർ, നാട്ടുകാർ താൽക്കാലികമായി കുഴികൾ അടച്ചു

 Potholes on Thavam flyover pose a danger  Authorities and locals have temporarily closed the potholes without opening their eyes
 Potholes on Thavam flyover pose a danger  Authorities and locals have temporarily closed the potholes without opening their eyes

പഴയങ്ങാടി : പൊട്ടി പൊളിഞ്ഞ്താറുമാറായി ഗതാഗതം പോലും ദുരിതാവസ്ഥയിലായിതാവം മേൽപ്പാലം .കോൺക്രീറ്റ് ചെയ്ത റോഡിലെ കമ്പികൾ പുറത്തായ നിലയിലാണ്. കുഴികൾ നിറഞ്ഞ താവം മേൽപ്പാലത്തിൽ അപകടങ്ങൾ പതിവായിട്ടും അറ്റകുറ്റപ്പണികൾ പോലും പൊതുമരാമത്ത് വകുപ്പ് നടത്താൻ തയ്യാറാകുന്നില്ല. ഇതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ താൽകാലികമായി കഴികളടച്ചു. കഴിഞ്ഞ ദിവസം നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടത് കാരണമാണ് പ്രദേശവാസികൾ കുഴിയടക്കാൻ രംഗത്തിറങ്ങിയത്.

tRootC1469263">

നിത്യവും നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന താവം പഴയങ്ങാടി മേൽപ്പാലത്തിലെ കുഴികളുടെ എണ്ണം കൂടിവരികയാണ്.റോഡിലെ വലിയ കുഴികളിൽ വീണ് വാഹന യാത്രക്കാർ അപകടത്തി പെടുന്നത് പതിവായിരിക്കുകയാണ ശക്തമായ മഴ കൂടി പെയ്തതോടെ കഴിഞ്ഞ ദിവസം നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളുമാണ് കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത്. 

ഞായറാഴ്ച അപകടത്തിൽ പെട്ട പള്ളിക്കര സ്വദേശിയുടെ ഓട്ടോറിക്ഷയുടെ ടയർ പഞ്ചറായി. കുഴിയിൽ വീണ് റോഡിലേക്ക് തെറിച്ചു വിഴുന്ന യാത്രക്കാർ വലിയവാഹനങ്ങളുടെ ടയറുകൾക്കിടയിൽ പെട്ട് അപകടം സംഭവിക്കാത്തത് ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ്. 'അപകടങ്ങൾ കണ്ടുമടുത്ത പ്രദേശവാസികൾ ഒടുവിൽ കുഴിയടക്കാൻ രംഗത്ത് വരികയായിരുന്നു.കനത്ത മഴയെ വക വയ്ക്കാതെയാണ് പ്രദേശവാസികൾകുഴി അടക്ക്കാൻ രംഗത്ത് ഇറങ്ങിയത്. ടി സജീവൻ , സി കെ രതീഷ് , ഇ രാജീവൻ എന്നിവർ നേതൃത്വം നൽകി.

Tags