കരുവള്ളിക്കാവിൽ ഊരാളൻമാർ അറിയാത്ത താലപ്പൊലി മഹോത്സവം തുടങ്ങിയില്ലെന്ന് തറവാട്ട് കാരണവർ ഉമേശൻ


കണ്ണൂർ:താണ കരുവള്ളി ശ്രീ കുരുംബ പുതിയ ഭഗവതി കാവിൽ ഊരാളന്മാർ അറിയാതെ താലപ്പൊലി മഹോത്സവം തുടങ്ങിയെന്നും തിടമ്പും തിരുവായുധവും എഴുന്നള്ളിച്ച് കാവിൽ കയറൽ ചടങ്ങ് നടത്തിയെന്നും പറയുന്നത് തികച്ചും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ചില തൽപര കക്ഷികൾ പടച്ചുവിടുന്നതാണെന്നും കണിയാങ്കണ്ടി തറവാട് കാരണവർ ഉമേശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാവിലെ ഊരാളന്മാരായ കണിയാങ്കണ്ടി തറവാട്, കയറ്റു ക്കണ്ടി തറവാട്, പാമ്പൻ തറവാട്, പാണ്ട്യാലക്കാൻ പൊണ്ണൻ കണ്ടി തറവാട് കാരണവന്മാരുംകൂട്ടായാണ് ഈ വർഷത്ത താലപ്പൊലി മഹോത്സവം നിശ്ചയിക്കാരിക്കാൻ തീരുമാനിച്ചത്. പാരമ്പര്യമായി താഴെ കാവിൽ നിന്നും തിടമ്പും തിരുവായുധവും എഴുന്നള്ളിക്കുന്നത് നിർത്തി വെക്കുകയും ചെയ്തതിനാൽ ഇന്നലെ കാവിൽ കയറൽ ചടങ്ങ് നടത്തീട്ടില്ല. ഭഗവതിയുടെ തിടമ്പും തിരുമായുധവും താഴെക്കാവിൽ സൂക്ഷിച്ച് പൂജിച്ച് വരികയാണ്.
താണ എൻ എച്ചിലെ ശ്‌മശാനത്തിന് മുന്നിൽ നിന്നും ചെണ്ടമേളത്തോടെ കാവിന്റെ തിരുമുറ്റത്ത് ചിലർപ്രവേശിക്കയും ആചാരത്തിന് വിരുദ്ധമായി പ്രവർത്തികയും ചെയ്തിട്ടുണ്ട്. കണിയാങ്കണ്ടി തറവാട്ടിലെ രണ്ടു പേർ കമ്മിറ്റിയുമായി ചേർന്ന് കാവിന്റെ പേര് ദുരുപയോഗം ചെയ്യുകയാണുണ്ടായത്. പോലീസ് അധികാരികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന അന്തരീക്ഷം തകരാതിരിക്കാൻ ഇത്തരം അനാചാരങ്ങളെ തടയാതിരുന്നത്. എല്ലാ ക്ഷേത്രങ്ങളിലും ഉത്സവആഘോഷ കമ്മിറ്റി എടുക്കാറുണ്ടെങ്കിലും ഉത്സവം കഴിഞ്ഞാൽ അത് പിരിച്ചു വിടാറുമുണ്ട്.

എന്നാലിവിടെ അതിനു വിരുദ്ധമായാണ് കമ്മിറ്റി ഇടപെടുന്നതെന്നും,തറവാട്ട് ക്ഷേത്രത്തിൽ കയറി ആചാര അനുഷ്ഠാനങ്ങളെ പ്രദർശന വസ്തുവായി പ്രദർശിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉമേശൻ പറഞ്ഞു. വിവിധ
തറവാട്ടുകാരായഹൈമ, അനിരുദ്ധൻ, രാജീവൻ , സുനിൽ ലാൽ, രാജേഷ് ആയത്താർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.