താമരശ്ശേരി ചുരത്തിൽ വീണ്ടും വാഹനാപകടം : ഇന്നും ചരക്ക് വാഹനം മറിഞ്ഞു
Jun 30, 2025, 12:05 IST
കൽപ്പറ്റ:താമരശ്ശേരി ചുരത്തിൽ ഇന്നും വാഹനാപകടം.ചരക്ക് വാഹനം മറിഞാണ് ഇന്ന് അപകടം. രണ്ടാം വളവിൽ ബൈക്കുമായി കൂട്ടിയിടിച്ചാണ് ഗുഡ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു.
ഇതുകൂടാതെ ഇന്ന് ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ലോറി റോഡരികിലെ ചാലിലേക്ക് വീഴുകയും ചെയ്തു. നിലവിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സമില്ലങ്കിലും മഴക്കാലത്ത് അപകടങ്ങൾ പതിവാണ്. ഡ്രൈവർമാർ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
tRootC1469263">
.jpg)


