കണ്ണൂർ തളിപ്പറമ്പിൽ മുൻ അധ്യാപികയെ വീട്ടിൽ അതിക്രമിച്ചു കയറി ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചയാൾ അറസ്‌റ്റിൽ

Man arrested for breaking into former teacher's house in Kannur's Thaliparambil, hitting her with a hammer, causing injuries

തളിപ്പറമ്പ്: റിട്ട.അധ്യാപികയെ ചുറ്റികകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആലക്കോട് സ്വദേശി അറസ്റ്റില്‍.ആശാരിപ്പണിക്കാരനായ ആലക്കോട് കോളിയിലെ കെ.വിനോദിനെയാണ്(47)അറസ്റ്റ് ചെയ്തത്.കരിമ്പം ചവനപ്പുഴ സ്‌ക്കൂളിന് സമീപത്തെ ജോസമ്മടീച്ചറെയാണ്(70) ഇന്നലെ രാവിലെ 8.40 ന് വിനോദ് വീട്ടിനകത്ത് കയറി ചുറ്റികകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചത്.

ജോലിസംബന്ധമായ തര്‍ക്കമാണ് കാരണമെന്ന് പോലീസ് പറഞ്ഞു.ഗുരുതരമായി ജോസമ്മയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.ജോസമ്മ ടീച്ചറുടെ വാടകവീട്ടിലെ താമസക്കാരനും ചേരങ്കുന്ന് സ്വദേശിയുമായ കുറ്റിയില്‍ വീട്ടില്‍ കെ.ജുനൈദിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

Tags