തളിപ്പറമ്പിൽ സോളാർ പാനൽ തലയിൽ വീണ് പരുക്കേറ്റ വിദ്യാർത്ഥി ചികിത്സയ്ക്കിടെ മരിച്ചു
May 6, 2025, 19:57 IST


തളിപ്പറമ്പ : സോളാർ പാനൽ തലയിൽ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
കണ്ണപുരംകീഴറയിലെ ആദിത്യ (19)നാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപമാണ് അപകടം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സോളാർപാനലിനായി സ്ഥാപിച്ച ഇരുമ്പ് തൂൺ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും പരുംക്ക് ഗുരുതരമായി നാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
tRootC1469263">മൊറാഴ സ്റ്റെംസ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയാണ് സി.പി.എം പ്രവർത്തകനായ രാധാകൃഷ്ണൻ - ഷൈജ ദമ്പതികളുടെ മകനാണ്.