തളിപ്പറമ്പിൽ അധ്യാപകനെ സ്‌കൂളിൽ കയറി മർദ്ദിച്ചതിന് ഭാര്യയുടെ ബന്ധുവിനെതിരെ കേസെടുത്തു
Sep 19, 2026, 21:47 IST
തളിപ്പറമ്പ് : ഭാര്യയുമായി പിണങ്ങിയ വിരോധത്തിന് അധ്യാപകനെ സ്‌ക്കൂളിൽ കയറി മർദ്ദിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു. പറശിനിക്കടവ് എ.യു.പി സ്‌ക്കൂളിലെ അധ്യാപകൻ ഇരിട്ടി പായം വെളിമാനത്തെ കുട്ടനാപറമ്പിൽ കെ.കെ.സുമേഷിനാണ്(44)പരിക്കേറ്റത്.
സപ്തംബർ-17 ന് രാവിലെ 11.30 നായിരുന്നു സംഭവം. സുമേഷിനെ കൈകൊണ്ട് കഴുത്തിന് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തളിപ്പറമ്പ് പോലീസ് ഭാര്യയുടെ ബന്ധുവായ ആറളത്തെ സുരേഷിന്റെ (46) പേരിൽ കേസെടുത്തു.
.jpg)

