'തളിപ്പറമ്പിൽ അഞ്ചുവർഷത്തിനിടെ നടന്നത് ചരിത്രത്തിലിന്നുവരെയില്ലാത്ത വികസനം' ; മുൻ എംഎൽഎ എം വി ഗോവിന്ദനെതിരെ ആസൂത്രിതമായി നടത്തുന്ന കുപ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം - ഏരിയാ സെക്രട്ടറി
തളിപ്പറമ്പ് നഗര സൗന്ദര്യവൽക്കരണം, ഹാപ്പിനെസ് സ്‌ക്വയർ, രാജരാജേശ്വര ക്ഷേത്രകവാടവും അലങ്കാരവിളക്കും തുടങ്ങി നഗരമിന്നുവരെ കാണാത്ത വികസന പ്രവർത്തനങ്ങളാണ് എം വി ഗോവിന്ദൻ എംഎൽഎ നടപ്പാക്കിയത്. എന്നാൽ ചിലർതെരഞ്ഞെടുപ്പിന് മുന്നേതന്നെ ആസൂത്രിതമായി വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ ചെലവിൽ 12 മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ മൈലാട് സ്ഥാപിച്ച ലൈറ്റിൽമാത്രമാണ് ഫണ്ട് വിവരം രേഖപ്പെടുത്തി ബോർഡ് സ്ഥാപിച്ചത്.
കണ്ണൂർ : കഴിഞ്ഞ അഞ്ചുവർഷത്തിൽ ചരിത്രത്തിലിന്നുവരെയില്ലാത്ത വികസനം നടന്ന തളിപ്പറമ്പിൽ, വികസന പ്രവർത്തനങ്ങളുടെ പേരിൽ ആസൂത്രിതമായി മുൻ എംഎൽഎ എം വി ഗോവിന്ദനെതിരെ നടത്തുന്ന കുപ്രചാരണങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
തളിപ്പറമ്പ് നഗര സൗന്ദര്യവൽക്കരണം, ഹാപ്പിനെസ് സ്‌ക്വയർ, രാജരാജേശ്വര ക്ഷേത്രകവാടവും അലങ്കാരവിളക്കും തുടങ്ങി നഗരമിന്നുവരെ കാണാത്ത വികസന പ്രവർത്തനങ്ങളാണ് എം വി ഗോവിന്ദൻ എംഎൽഎ നടപ്പാക്കിയത്. എന്നാൽ ചിലർതെരഞ്ഞെടുപ്പിന് മുന്നേതന്നെ ആസൂത്രിതമായി വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ ചെലവിൽ 12 മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ മൈലാട് സ്ഥാപിച്ച ലൈറ്റിൽമാത്രമാണ് ഫണ്ട് വിവരം രേഖപ്പെടുത്തി ബോർഡ് സ്ഥാപിച്ചത്.

നിക്ഷിപ്ത താൽപര്യക്കാർ ഒരു ലൈറ്റിന് 24 ലക്ഷം രൂപ ചെലവഴിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സമാനമായിട്ടാണ് രാജരാജേശ്വര ക്ഷേത്രകവാടത്തിന്റെ പേരിലും കള്ളം പ്രചരിപ്പിക്കുന്നത്. വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയിൽചെലവഴിച്ച തുകയുടെ കണക്കുകൾ കൃത്യമായി നൽകിയിട്ടുണ്ട്. 19ലക്ഷം രൂപ പലയിനങ്ങളിലുള്ള എസ്‌റ്റിമേറ്റ് തുകയാണ്. കവാടത്തിനും വൈദ്യുതീകരണത്തിനും വിനിയോഗിച്ചത് 9,98,730രൂപയാണെന്നും മറുപടിയിൽ വ്യക്തം. ഇതിൽതന്നെ 1.79ലക്ഷം രൂപ ജിഎസ്‌ടിയാണ്. ഇത്രയും സുതാര്യമായ നടപടിയെയാണ് വളച്ചൊടിച്ച് കള്ളം പ്രചരിപ്പിച്ചത്. സമാനമായി നേരത്തെ കണ്ണൂർ ഭാഗത്തേക്കുള്ള ബസ്‌സ്‌റ്റോപ്പിന്റെ പേരിലും നുണ പ്രചരിപ്പിച്ചിരുന്നു.
എംഎൽഎ ഫണ്ട് മുഖേനയുള്ള പദ്ധതികൾ പൂർണമായും ഇ- ടെൻഡർ മുഖാന്തിരം സുതാര്യമായാണ് നടപ്പാക്കുന്നത്. കലക്ടർക്ക് നൽകുന്ന ശുപാർശയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ നടത്തിപ്പും കലക്ടർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമാണ്. തളിപ്പറമ്പ് മണ്ഡലത്തിൽ എം വി ഗോവിന്ദൻ എംഎൽഎയായിരിക്കെ അഞ്ചുവർഷത്തിനകം 30 കോടിയോളം രൂപചെലവഴിച്ചു. ഫണ്ട് വിനിയോഗം 100 ശതമാനം. എന്നാൽ ഇതൊക്കെ മറച്ചുവച്ചുകൊണ്ടാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദനെതിരെ ആസൂത്രിതമായി ചിലർ നിരന്തരം കള്ളപ്രചാരണം നടത്തുന്നത്. ഇത് അവസാനിപ്പിക്കണമെന്നും ഇത്തരം കള്ള വാർത്തകൾക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും ഏരിയാകമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു.
.jpg)