ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ച് തളിപ്പറമ്പ് പ്രസ്സ് ഫോറം

Thaliparam Press Forum organized Christmas - New Year celebration

 കണ്ണൂർ : തളിപ്പറമ്പ് പ്രസ്സ് ഫോറം ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.  മുതിർന്ന മാധ്യമ പ്രവർത്തകൻ പി  രാജൻ (ജനയുഗം) കേക്ക് മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്സ് ഫോറം പ്രസിഡണ്ട് എം വി രാജേഷ് (ദേശാഭിമാനി ) അധ്യക്ഷത വഹിച്ചു.

ടി വി രവിചന്ദ്രൻ (മാധ്യമം),കെ ബിജുനു (കേരള ഓൺലൈൻ ന്യൂസ്),കെ രഞ്ജിത്ത് (ദീപിക), ബി കെ ബൈജു ( സുപ്രഭാതം), കെ വി അബ്ദുൾ റഷീദ് (വീക്ഷണം),നിയാസ് ഇബ്രാഹിം(മക്തബ്) എന്നിവർ പ്രസംഗിച്ചു. പ്രസ്സ് ഫോറം സെക്രട്ടരി വിമൽ ചേടിച്ചേരി (കണ്ണൂർ വിഷൻ) സ്വാഗതവും ജോ: സെക്രട്ടറി പ്രമോദ് ചേടിച്ചേരി ( സീൽ ടി വി ) നന്ദിയും പറഞ്ഞു .

tRootC1469263">

Tags