തലശേരിയിൽ വോട്ടു ചെയ്തു പുറത്തിറങ്ങിയ മധ്യവയസ്ക്കൻ കുഴഞ്ഞുവീണു മരിച്ചു

Middle-aged man collapses and dies after voting in Thalassery

തലശേരി: തലശേരിയിൽവോട്ട് ചെയ്തു പുറത്തിറങ്ങിയ മധ്യവയസ്ക്കൻ കുഴഞ്ഞ് വീണ് മരണപ്പെട്ടു. പൊതുവാച്ചേരിയിലെ അഫിലഹൗസിൽ മുഹമ്മദ് റിയാസാണ് (57) മരണമടഞ്ഞത്. തലശേരി മണ്ഡലത്തിലെ മാടപ്പിടിക പാറാൽ എൽ പി സ്കൂളിൽ 114 ആം ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങി  കാറിൽ വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു.

 ഉടൻ പൊലിസും ആരോഗ്യ പ്രവർത്തകരും ബൂത്തിന് സമീപമുണ്ടായിരുന്ന രാഷ്ട്രീയ പ്രവർത്തകരും തലശേരി ഇന്ദിര ഗാന്ധി സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വോട്ടെടുപ്പ് ദിനമായ വ്യാഴാഴ്ച്ചഉച്ചയോടെയാണ് സംഭവം. തലശേരി ലോഗൻസ് റോഡിലെ സീനാസ്ടെക് സ്റ്റെൽ ഉടമയാണ് മുഹമ്മദ് റിയാസ്.

Tags