തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവത്തിൽ എർണാകുളം സ്വദേശി അ​റ​സ്റ്റി​ൽ

Ernakulam native arrested in connection with the suicide of a former BJP leader in Thalassery.

തലശേരി:ത​ല​ശേ​രിയിൽ മുൻബി​ജെ​പി നേ​താ​വ് ജീവനൊടുക്കിയ കേ​സി​ൽ യു​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം മ​റ്റൂ​ർ മാ​ണി​ക്യ​മം​ഗ​ലം മൊ​ര​പ്പ​ള്ളി വീ​ട്ടി​ൽ വൈ​ശാ​ഖ് എ​സ്. ദ​ർ​ശ​ൻ (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ബി​ജെ​പി എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ൻറ് ത​ല​ശേ​രി പെ​രു​ന്താ​റ്റി​ലെ തി​രു​വാ​തി​ര​യി​ൽ ര​തി​ശ​ൻ (59) ജീവനൊടുക്കിയ കേ​സി​ലാ​ണ് വൈ​ശാ​ഖി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ത്മ​ഹ​ത്യാപ്രേ​ര​ണ കു​റ്റം ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ര​തി​ശ​ൻ വ​ഴി വൈ​ശാ​ഖ് 25 ല​ക്ഷം രൂ​പ വാ​ങ്ങി​യി​രു​ന്നു. ടി​ടി​ആ​ർ പോ​സ്റ്റി​ലേ​ക്ക് വ്യാ​ജ നി​യ​മ​ന​ക​ത്തും ന​ൽ​കി. ഈ ​മാ​സം ആ​ദ്യം പ​ണം തി​രി​ച്ച് ന​ൽ​കു​മെ​ന്ന് വൈ​ശാ​ഖ് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ഈ ​വാ​ക്ക് വൈ​ശാ​ഖ് പാ​ലി​ക്കാ​താ​യ​തോ​ടെ ര​തി​ശ​ൻ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​തി​ശ​ൻറെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​മാ​സം മൂ​ന്നി​നാ​ണ് ത​ല​ശേ​രി പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡി​ലെ കോ​ഫി ഹൗ​സി​ന് മു​ക​ളി​ലെ സ്വ​ന്തം ഓ​ഫി​സ് മു​റി​യി​ൽ ര​തി​ശ​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ര​തി​ശ​ൻ ഓ​ഫീ​സി​ലെ​ത്തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യു​ടെ വി​വി​ധ അ​പേ​ക്ഷ​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​ക​യാ​യി​രു​ന്നു ര​തി​ശ​ൻ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യി​രു​ന്ന​ത്.

Tags