തലശേരിയില്‍ അധ്യാപക കൂട്ടായ്മ ഇംഗ്ലീഷ് ഭാഷാ ശില്‍പശാല നടത്തും

google news
SDH

 
തലശേരി:തലശ്ശേരിയിലെ അധ്യാപക കൂട്ടായ്മയായ റീമേറ്റ്‌സ് സെപ്റ്റംബര്‍ 9, 10 തീയതികളില്‍ തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് ഭാഷാ ശില്പശാല  നടത്തുമെന്ന് സംഘടകര്‍ തലശ്ശേരി പ്രസ്‌ഫോറത്തില്‍  ഇന്ന് അറിയിച്ചു.സബ്കളക്ടര്‍ സന്ദീപ് കുമാര്‍ ഐ എ എസ് ഉദ്ഘാടനം ചെയ്യും.

  കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ പി നാഗരാജ്, മുഖ്യ ഭാഷണം നടത്തും രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയില്‍ ഇംഗ്ലീഷ് ഭാഷാ പഠനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും റിമേറ്റ്‌സ് ഇംഗ്ലീഷ് ഭാഷാ ശില്പശാല സെപ്റ്റംബര്‍ 9, 10 തീയതികളില്‍ തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് ബാംഗ്ലൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഡിപ്ലോമ കോഴ്‌സുകള്‍ക്ക് തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍വെച്ച് ക്‌ളാസ്സുകള്‍ നല്‍കുന്നുണ്ട്. . വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താന്‍ ഹായ് ഇംഗ്ലീഷ് പ്രോഗ്രാം, അധ്യാപക പരിശീലനം എന്നിവയും റീമേറ്റ്‌സ് ന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട് . മഹി സി ഇ ഭരതന്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലക്ചററായ ഡോ .കെ. ചന്ദ്രനാണ് റീമ്‌സിന്റെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്
ഞായറാഴ്ച നടക്കുന്ന സമാപനസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ സമ്മേളനത്തില്‍ റീമേറ്റ്‌സ് ഡയറക്ടര്‍ ഡോ .കെ.ചന്ദ്രന്‍ റിമേറ്റ്‌സ് പ്രസിഡണ്ട് ഹെന്‍ഡ്രി ആന്റണി, സെക്രട്ടറി പ്രമോദന്‍ എം കെ., വൈസ് പ്രസിഡന്റ്ഷാനിദ് മേക്കുന്ന്, ജോയിന്റ് സെക്രട്ടറി രസിക.കെ സി,  ഖജാന്‍ജി സുജാത ടി കെ,  അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ എം സുരേഷ് കുമാര്‍,   സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ കെ ഡെന്നി ജോണ്‍ പിയര്‍ എന്നിവര്‍ പങ്കെടുത്തു.

Tags