തലശേരിയിൽ പുളിമരം കടപുഴകി വീണു ; ആറ് ഇരുചക്ര വാഹനങ്ങൾ തകർന്നു
May 24, 2025, 14:22 IST
തലശേരി പഴയ ബസ് സ്റ്റാന്റിൽ ജനറൽ ആശുപത്രിക്ക് സമീപം ടാക്സി സ്റ്റാൻഡിലെ പുളിമരം കാറ്റിൽ കടപുഴകി വീണു. ഇന്ന് രാവിലെയാണ് സംഭവം. ഇവിടെ നിർത്തിയിട്ട ആറ് ഇരുചക്ര വാഹനങ്ങൾ തകർന്നു. അപകടത്തിൽആളപായമില്ല തലശേരി അഗ്നിരക്ഷാ സേനയും നാട്ടുകാരും കൺസിലർമാരും ചുമട്ടു തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തി
.jpg)


