കൂടാളിയിൽ തലശേരി താലൂക്ക്തല നിക്ഷേപക സംഗമം നടത്തി

google news
fh

കൂടാളി: മട്ടന്നൂർ  മണ്ഡലം നവകേരള സദസ്സിൻ്റെ ഭാഗമായി കൂടാളിയിൽ തലശ്ശേരി താലൂക്ക് തല നിക്ഷേപ സംഗമം സംഘടിപ്പിച്ചു ' കണ്ണൂർ എയർപോർട്ട് യാഥാർത്ഥ്യമായ തോടെ ഈ മേഖലയിലെ വ്യവസായ സാധ്യത മുന്നിൽ കണ്ടു കൂടിയാണ് നിക്ഷേപ സംഗമം ഒരുക്കിയത്.ടെക്നോളജി അധിഷ്ഠിതമായ വ്യവസായ സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ ഏറെ സാധ്യതയുണ്ട്.നിക്ഷേപകർക്ക് ആസാധ്യത ബോധ്യപ്പെടുത്തുക കൂടിയാണ് വ്യവസായ വകുപ്പ്ലക്ഷ്യമിടുന്നത്. പ്ലൈവുഡ് മേഖലക്കും പ്രദേശത്ത് സാധ്യതകൾ ഏറെയാണ്.
കൂടാളി പഞ്ചായത്ത് ഹാളിൽ കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നിങ്ങളുടെ സംരഭം എങ്ങനെ വിജയിപ്പിക്കാം എന്ന വിഷയം ജി.എസ്.ടി. ട്രെയ്നർ ബൈജു നാറാത്തും കസ്റ്റമർ റിലേഷൻഷിപ്പും ബിസിനസ് വളർച്ചയും എന്ന വിഷയത്തിൽ റുഡ് സെറ്റ് ഫാക്കൽട്ടി അഭിലാഷും ക്ലാസെടുത്തു.

 കൂടാളി പഞ്ചായത്ത് പ്രസിഡൻറ് പി.കെ.ഷൈമ അധ്യക്ഷയായി.തലശ്ശേരി താലുക്ക് വ്യവസായ ഓഫീസർ ടി. അഷ്ഹൂർ സ്വാഗതം പറഞ്ഞു. കണ്ണുർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ്.ഷിറാസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡ്‌ൻ്റ് പി.പത്മനാഭൻ ,സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ എം.വസന്ത ടീച്ചർ, മെമ്പർ മുഹമ്മദ് അഷ്റഫ് ,ഇരിട്ടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ.കെ.പ്രദീപൻ എന്നിവർ സംസാരിച്ചു.

Tags