തലശേരിയില്‍ തെരുവുനായയുടെ വിളയാട്ടം, പത്തുപേര്‍ക്ക് കടിയേറ്റു

google news
dg

 
തലശേരി: തലശേരി നഗരസഭയുടെ തൊട്ടടുത്തുളള  എരഞ്ഞോളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ അക്രമാസക്തമായി വിറളി പിടിച്ചു ഓടി പ്രദേശവാസികളായ  പത്തുപേരെ കടിച്ചു പരുക്കേല്‍പ്പിച്ചു. അക്രമാസക്തമായി പ്രദേശത്ത് ഓടി നടന്ന തെരുവുനായ ആറു വയസുകാരി മുതല്‍ 60 കാരന്‍ വരെയുള്ള പത്തുപേരെയാണ്  കടിച്ചു പരുക്കേല്‍പിച്ചത്.  കൈക്കും കാലിനും കടിയേറ്റ പരിക്കുകളുമായി പത്ത് പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ബുധനാഴ്ച രാവിലെ എട്ടരമുതല്‍ ഒരുമണിക്കൂറോളമാണ വിറളി പിടിച്ചോടിയ നായ ബസ് കാത്തു നിന്നവരെയും വഴി യാത്രികരെയും വീട്ടുമുറ്റത്ത് നിന്നവരെയും ഉള്‍പെടെ ആക്രമിച്ചത്. യു.കെ.ജി. വിദ്യാര്‍ത്ഥിനിയായ ആറു വയസുകാരിയെ കോറോത്ത് പീടികക്കടുത്ത് സ്‌കൂള്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് കടിച്ചത്. കുട്ടിക്ക് ഷോള്‍ഡറിനും, തുടയിലും  ആഴത്തില്‍ മുറിവേറ്റു. 

പെണ്‍കുട്ടിയുടെ  ഇളയമ്മ പ്രേമജ (58  ) ചുങ്കത്തെ വിജയന്‍ ( 58 പ, ഇളയടത്ത് മുക്കിലെ കണ്ണോത്ത് വലിയ പറമ്പില്‍ അനന്യ (15), പാലയാട്ടെ പത്മിനി നിവാസില്‍ മഹേഷ് (50),  ചോനാടം അണ്ടിക്കമ്പനിക്കടുത്ത കച്ചവടക്കാരന്‍ സുശാന്ത് ( 58 ), ചോനാടം ബല്ല അപാര്‍ട്ട്‌മെന്റ് ഉടമ ജോര്‍ജ് (65), ചോനാടം വാഴയില്‍ വീട്ടില്‍ ശ്രേയ (20), എന്നിവരാണ് ചികിത്സയിലുള്ളത്. ജോലിക്കായി ചോനാടം ഭാഗത്ത് എത്തിയപ്പോഴാണ് പാലയാട്ടെ മഹേഷിന് കടിയേറ്റത്. ഇതോടെ ഭയപ്പാടിലായ നാട്ടുകാര്‍ അക്രമിയായ  തെരുവുനായയെ തേടി പിടിച്ചു തല്ലിക്കൊല്ലുകയായിരുന്നു.

Tags