തലശ്ശേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി

Scooter passenger miraculously survives being bitten by wild boar in Thalassery
Scooter passenger miraculously survives being bitten by wild boar in Thalassery

തലശേരി : തലശ്ശേരിയിൽ കുറുകെ ചാടിയ കാട്ടുപന്നി സ്കൂട്ടർ കുത്തി മറച്ചിട്ടു. യാത്രക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി. വ്യാഴാഴ്ച്ച രാവിലെ പത്തരയോടെയാണ്സംഭവം കാട്ടുപന്നിയുടെ അക്രമത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക്  സാരമായി പരുക്കേറ്റിട്ടിട്ടുണ്ട്.

അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.തലശേരി ഇടത്തിലമ്പലം മൈത്രി ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ്  കാട്ടുപന്നിയുടെ  അക്രമം ഉണ്ടായത്. സ്കൂട്ടർ യാത്രക്കാരി വിജിലക്കാണ് പരിക്കേറ്റത്. വിജിലയെ ഓടികൂടിയെത്തിയ  തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Scooter passenger miraculously survives being bitten by wild boar in Thalassery

സ്കൂട്ടറിൻ്റെ മുൻഭാഗമാണ് പൂർണമായും തകർന്നത്. ഡ്രൈവിങ്ങിനിടെയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും താൻ ഹെൽമെറ്റ് ധരിച്ചിരുന്നതായും വിജില പറഞ്ഞു.

Tags