തലശേരി പൊന്ന്യത്തങ്കം കാണാൻ പോയപ്പോൾ മോഷണം പോയ ബൈക്ക് കണ്ടെത്തി

When I went to see Thalassery Ponyuthangam, I found the stolen bike
When I went to see Thalassery Ponyuthangam, I found the stolen bike

തലശേരി: പൊന്ന്യത്തങ്കം നടക്കുന്ന ഏഴരക്കണ്ടം വയലിന് സമീപത്തു നിർത്തിയിട്ടപ്പോൾ മോഷണം പോയ ബൈക്ക് കണ്ടെത്തി. അഞ്ചരക്കണ്ടി കല്ലായിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബൈക്ക് കണ്ടെത്തിയത്. 

കൊളവല്ലൂർ സ്വദേശി സി.കെ അർജുൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ 58 എ ജെ 4632 നമ്പർ സ്പെളൻഡർ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് ബൈക്ക് കണ്ടെത്തിയത്.

Tags