സുഹൃത്തിനെ വീഡിയോ കോളിൽ വിളിച്ച് ആത്മഹത്യാശ്രമം; യുവാവിന് രക്ഷകരായി തലശ്ശേരി പോലീസ്
തലശ്ശേരി: സുഹൃത്തിനെ വീഡിയോ കോളിൽ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച യുവാവിനെ തലശ്ശേരി പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. തലശ്ശേരി ചിറക്കരയിലാണ് സംഭവം നടന്നത്.
ആത്മഹത്യ ചെയ്യുമെന്ന് യുവാവ് വീഡിയോ കോളിലൂടെ അറിയിച്ചതിനെ തുടർന്ന് സുഹൃത്ത് വിവരം തലശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ ഒട്ടും സമയം പാഴാക്കാതെ പോലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചു.
tRootC1469263">എസ്.ഐ ഷമീൽ, എസ്.ഐ അശ്വതി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ്, സിവിൽ പോലീസ് ഓഫീസർ ലിജീഷ് എന്നിവരടങ്ങുന്ന സംഘമാണ് ചിറക്കരയിലെ വീട്ടിലെത്തിയത്. വീട്ടിലെ ഫാനിൽ കെട്ടി തൂങ്ങാൻ ഒരുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്.
ലഹരിക്ക് അടിമയായ യുവാവിനെ ഡി-അഡിക്ഷൻ ചികിത്സയ്ക്ക് വിധേയനാക്കാൻ പോലീസ് നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സുഹൃത്തുക്കൾക്ക് പോലീസ് നിർദ്ദേശം നൽകി.
.jpg)

