തലശ്ശേരിയിൽ അർദ്ധരാത്രിയിൽ ഭർതൃമതിയെ കാണാൻ വീട്ടുമുറ്റത്ത് എത്തിയ യുവാവിൻ്റെ കാൽ തല്ലിയൊടിച്ച് ഭർത്താവും കൂട്ടാളികളും ; കേസെടുത്ത് പോലീസ്

In Thalassery, the husband and his accomplices beat the leg of a young man who came to meet his wife in the middle of the night; Police registered a case

ഒന്നാം പ്രതിയുടെ ഭാര്യയുമായി രാഹുൽ സൗഹൃദത്തിലാണെന്ന സംശയവും വിരോധവുമാണത്രെ അക്രമത്തിന് കാരണമായി ആരോപിക്കുന്നത്. 

 തലശേരി : അർധരാത്രിയിൽ അസമയത്ത് ദുരൂഹ സാഹചര്യത്തിൽ വീട്ടുമുറ്റത്ത് കാണപ്പെട്ട യുവാവിൻ്റെ കാൽ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് അടിച്ചൊടിച്ചു. അടിയേറ്റ് ദേഹമാസകലം ചതഞ്ഞ് കാലിന്റെ എല്ല് പൊട്ടിയ യുവാവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോപ്പാലം മിസ്റ്റിൽ ആർ.രാഹുലിന്റെ (38)പരാതിയിൽ മൂന്ന് പേർക്കെതിരെ തലശേരി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. രാഹുലിൻ്റെ പരാതിയിൽ അപ്പു, യതീഷ്, അഖിൽ എ ന്നിവർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. ഒന്നാം പ്രതിയുടെ ഭാര്യയുമായി രാഹുൽ സൗഹൃദത്തിലാണെന്ന സംശയവും വിരോധവുമാണത്രെ അക്രമത്തിന് കാരണമായി ആരോപിക്കുന്നത്. 

വീട്ടുമുറ്റത്ത് എത്തിയ രാഹുലിനെ രണ്ട് പേർ തടഞ്ഞുവച്ചു. ഒന്നാം പ്രതി വടി കൊണ്ട് ദേഹമാസകലം അടിച്ചു. അടിയേറ്റ് കാലിന്റെ എല്ല് പൊട്ടി. രണ്ടാം പ്രതി കല്ലെടുത്ത് രാഹുലിന്റെ തലക്ക് കുത്തി. മൂന്നാം പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൂവരും ചേർന്ന് രാഹുലിൻ്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് കെ.എൽ. 13. എ.എച്ച്. എച്ച്. 5055 ബുള്ളറ്റ് തല്ലി തകർത്തു. 30,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായിട്ടാണ് പരാതി. ഭാരതീയ ന്യായ സംഹിതയിലെ 126 (2), 115 (2), 118 (1,2,), 351 (1), 324 (4) വകുപ്പുകളിലാണ് കേസ്.എസ്.ഐ. അഭിലാഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

Tags