ബസിൽ വച്ച് യാത്രക്കാരൻ്റെ അരലക്ഷം രൂപ പോക്കറ്റടിച്ചു ; പ്രതിയെ തലശേരി പൊലീസ് പിടികൂടി

Half a lakh rupees stolen from a passenger on a bus; Thalassery police arrest the accused
Half a lakh rupees stolen from a passenger on a bus; Thalassery police arrest the accused


തലശേരി :നിരവധി കേസുകളിൽ പ്രതിയായ പോക്കറ്റടിക്കാരനെ ജയിലിലടച്ചു. ബസ് കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തിയതിന് കഴിഞ്ഞദിവസം പിടിയിലായ ഇരിക്കൂർ പെരുമ്പറമ്പിലെ കോട്ടക്കുന്നുമ്മൽ ജാഫറിനെ (37) ആണ് റിമാന്റ് ചെയ്ത‌ത്. 

കഴിഞ്ഞദിവസം ബസിൽ വെച്ച് യാത്രക്കാരൻറെ 50,000 രൂപ ഇയാൾ പോക്കറ്റടിച്ചിരുന്നു. ഈ സംഭവത്തിൽ തലശേരി  സി.ഐ: ബിജു പ്രകാശിൻ്റെ നേതൃത്വത്തിലാണ് ജാഫറിനെ അറസ്റ്റ് ചെയ്ത‌ത്. മയ്യിലിലെ അടിപിടിക്കേസിലും കണ്ണൂർ ടൗണിലെ കവർച്ചാക്കേസിലും പ്രതിയാണിയാൾ.

Tags

News Hub