തലശേരി നഗരസഭാ ജീവനക്കാരനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി

Thalassery Municipality employee found dead in river
Thalassery Municipality employee found dead in river

തലശേരി : തലശേരി നഗരസഭാജീവനക്കാരൻ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചമ്പാട് സ്വദേശി എസ്.പ്രത്യുഷാണ് മരിച്ചത്.  ചൊവ്വാഴ്ച്ച രാത്രിയാണ് ഇയാളെമരിച്ച നിലയിൽ കണ്ടെത്തിയത് തലശേരി ജനറൽ ആശുപത്രി യിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ചമ്പാട്ടെ വീട്ടു വളപ്പിൽ സംസ്കരിച്ചു .തലശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും, എൻജിഒ യൂണിയൻ  തലശേരി ഏരിയാ കമ്മിറ്റിയംഗവുമാണ് താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തിൽ  പ്രത്യുഷ് . എരഞ്ഞോളി പുഴയിലാണ് മൃതദേഹം കണ്ടത്. 

tRootC1469263">

ചൊവ്വാഴ്ച്ച ഇയാൾ തലശേരി നഗര സഭ ഓഫീസിൽ ജോലിക്ക് എത്തിയിരുന്നു പിന്നീട് ഉച്ചയ്ക്ക് ശേഷം ഇയാളെ കാണാതാവുകയായിരുന്നു ഓഫിസിലെ ജിവനക്കാർ തലശേരി പോലിസിലും ബന്ധുക്കളെയും വിവരം അറിയിച്ചു .അന്വേഷിക്കുന്നതിനിടയിലാണ് എരഞ്ഞോളി പുഴയിൽ മുതദേഹം കണ്ടെത്തിയത്പാലയാട് സെൻട്രൽ ജൂനിയർ ബേസിക് സ്കൂൾ റിട്ട. അധ്യാപകനും, എസ് ഇ ആർ ടി റിസോർസ് പേഴ്സണുമായ കെ.കെ സുരേഷ് ബാബു -  പാനൂർ കെ കെ വി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക പ്രഭാവതി ദമ്പതികളുടെ  മകനാണ്.  പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ  ജൂനിയർ ക്ലർക്ക് അബിനയാണ് ഭാര്യ.  ഹൃദ ഏക മകളാണ്. സഹോദരൻ എസ്. പ്രസൂൺ '

Tags