തലശ്ശേരി, കുറ്റ്യാടി എംഎൽഎമാർ മട്ടന്നൂരിലെഹജ്ജ് ക്യാമ്പ് സന്ദർശിച്ചു
May 14, 2026, 08:57 IST
മട്ടന്നൂർ : തലശ്ശേരി, കുറ്റ്യാടി നിയുക്ത എംഎൽഎമാരായ കാരായി രാജൻ, പാറക്കൽ അബ്ദുല്ല എന്നിവർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. ബുധൻ ക്യാമ്പിൽ നടന്ന സ്വീകരണ പരിപാടിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം ഒ വി ജാഫർ അധ്യക്ഷനായി. തലശ്ശേരി നിയുക്ത എംഎൽഎ കാരായി രാജൻ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുല്ലക്കുട്ടി എന്നിവർ സംസാരിച്ചു.
ഹജ്ജ് കമ്മിറ്റിയംഗം ഷംസുദ്ദീൻ അരിഞ്ചിറ, കോ-ഓഡിനേറ്റർ നിസാർ അതിരകം, സി കെ സുബൈർ ഹാജി, താജുദ്ദീൻ മട്ടന്നൂർ, സെൽ ഓഫീസർ എസ് നജീബ്, നോഡൽ ഓഫീസർ എം സി കെ അബ്ദുൽ ഗഫൂർ, സി സമീർ, സിറാജ് തെക്കീൽ എന്നിവർ സംബന്ധിച്ചു.
.jpg)

