തലശേരി - മാഹി ബൈപ്പാസിൽ വീണ്ടും വാഹനാപകടം ; കൊളശ്ശേരി ടോൾബൂത്തിൽ നിർത്തിയ ബൊലേനോ കാർ, ലോറിയിടിച്ച് പൂർണ്ണമായും തകർന്നു

Another car accident on the Thalassery-Mahe bypass; A Boleno car parked at the Kolassery toll booth was completely destroyed after hitting a lorry
Another car accident on the Thalassery-Mahe bypass; A Boleno car parked at the Kolassery toll booth was completely destroyed after hitting a lorry

തലശേരി : തലശേരി -മുഴപ്പിലങ്ങാട്, മാഹി ബൈ പാസിൽ വീണ്ടും വാഹനാപകടം. കൊളശേരി ടോൾ ബൂത്തിൽ നിർത്തിയിട്ട ബൊലേനോ കാറിൽ നിയന്ത്രണം വിട്ടോടിയ ലോറി പിന്നിലിടിച്ച് തകർന്നു. ചോനാടം സ്വദേശി ശിവ പാലയിൽ ആകർഷിന്റെ കെ.എൽ. 58. എ.എഫ്. 2418 കാറാണ് തകർന്നത്. വെള്ളിയാഴ്ച്ച പുലർച്ചെ 1.30നാണ് സംഭവം. 

tRootC1469263">

കണ്ണൂരിൽ നിന്നും വരികയായിരുന്ന കാർ പാസ് എടുക്കാൻ ടോൾ ബൂത്തിലെ പാർക്കിംഗ് സ്ഥലത്ത്  നിർത്തിയതായിരുന്നു. കാറിൽ നിന്നിറങ്ങി ആകർഷ് ബൂത്തിനകത്തേക്ക് കയറിയപാടെയാണ് നിറയെ ഉള്ളിച്ചരക്കുമായെത്തിയ തമിഴ് നാട്ടിലെ ടി.എൻ. 52.ജെ. 9371 നാഷണൽ പർമിറ്റ് ലോറി പിറകിലിടിച്ചത്. 

ഇടിയുടെ ആഘാതത്തിൽ ബൊലേനോപൂർണ്ണമായി തകർന്നു. തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പ്രവാസിയായ ആകർഷ് പറഞ്ഞു.  ലോറി ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലിസ് പറഞ്ഞു.

Tags