തലശ്ശേരിയിൽ വീട്ടമ്മയുടെ കൊലപാതകം കാണാതായ മദ്യത്തിനും നൂറ് രൂപയ്ക്കും വേണ്ടി : ഭർത്താവ് റിമാൻഡിൽ

Housewife murdered in Thalassery for missing liquor and Rs 100: Husband remanded
Housewife murdered in Thalassery for missing liquor and Rs 100: Husband remanded

തലശേരി : കുട്ടിമാക്കൂൽ കുന്നുംഭാഗത്തെ വാടകവീട്ടിൽ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കുയ്യാലി സ്വദേശിനി പി.ഷീനയുടെ(49) മരണകാരണം തലയോട്ടി പൊട്ടി രക്തം തലച്ചോറലിൽ കട്ടപിടിച്ചതിനാലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വാരിയെല്ലും പൊട്ടിയതിനു പുറമേ ഷീനയുടെ പല്ലുകളും പൊട്ടിയിരുന്നതായും ശരീരത്തിൽ മൃഗീയമായ മർദ്ദനത്തിൽ പരുക്കുകളുളളതായും അന്വേഷണത്തിൽ വ്യക്തമായതായി തലശേരി ടൗൺ പൊലിസ് അറിയിച്ചു. ഷീനയുടെ ദേഹത്ത് കാണപ്പെട്ട മാരകമായ ക്ഷതങ്ങൾ രണ്ടോ മൂന്നോ ദിവസം മുൻപ് സംഭവിച്ചതാണ്.

tRootC1469263">

ദൃക്‌സാക്ഷിയായ മകളുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. അമ്മയെ അച്ഛൻ അടിച്ചതു കാരണം നടക്കാൻ കഴിയാത്ത വിധം വേദനയുളളതായി അമ്മ പറഞ്ഞതായി മകൾ മൊഴിനൽകിയിട്ടുണ്ട്. മുഴുനീളെ മദ്യപാനിയായ ഭർത്താവ് കെ. ഉമേശൻ വീട്ടിൽ സൂക്ഷിച്ച മദ്യം കാണാതായതിനും അലമാരയിൽ സൂക്ഷിച്ച നൂറുരൂപകാണാത്തതിനും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഭാര്യയെ കൊല്ലണമെന്ന ഉദ്ദ്യേശത്തോടെ മാരകമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലിസ് അന്വേഷണ റിപ്പോർട്ട്. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags