തീയണക്കാന്‍ തലശേരി ഫയര്‍ഫോഴ്‌സിന് പുതിയ വാഹനം, സ്പീക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

തലശേരി: തലശേരി അഗ്‌നിരക്ഷാ നിലയത്തിന് പുതിയതായി അനുവദിച്ച ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍ എഫ് ആര്‍.വി വാഹനം നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍. ഷംസീര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, ഓ.കെ രജീഷ് , റിക്രിയേഷന്‍ ക്ല്ബ് സെക്രട്ടറി സി.വി.ദിനേശന്‍ ചടങ്ങില്‍ സംസാരിച്ചു.സമീപ സ്റ്റേഷനുകളില്‍ നിന്നും ഉള്‍പ്പെടെ അഗ്‌നിശമന സേന ഉദ്യോഗസ്ഥരും, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
1500 ലിറ്റര്‍ വെള്ളവും , 300 ലിറ്റര്‍ ഫോം കോമ്പൗണ്ടുമുളള ടാങ്ക്, ഹൈഡ്രേളിക്‌സ് എക്യുപ്‌മെന്റ്‌സ്, റെസ്‌ക്യൂ ടൂള്‍സ് എന്നിവ ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളോടെ ഉള്ള എഫ് 'ആര്‍ .വി .വാഹനം കേരളത്തില്‍ 35 ഫയര്‍ സ്റ്റേഷനുകളില്‍ അനുവദിക്കപ്പെട്ടതിലൊന്നാണ് തലശേരി നിലയത്തിനും അനുവദിച്ചു കിട്ടിയത്.