തലശ്ശേരി കുടുംബ കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ മുങ്ങിയ പ്രതി അറസ്റ്റിൽ

Accused who drowned while being brought to Thalassery family court arrested

തലശേരി :തലശ്ശേരി കുടുംബ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ കോടതിയിൽ നിന്ന് മുങ്ങിയ പ്രതിയെ താമരശേരിയിൽ നിന്ന് തലശേരി ഐ.പി. ബിജുപ്രകാശിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്തു കോടതി വാറൻഫ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഉളിക്കൽ പൊലീസ് കോടതിയിൽ എത്തിച്ചപ്പോൾ പേരട്ട തൊട്ടിപ്പാലം സ്വദേശി സഹീറാണ് കോടതിയിൽ നിന്ന് രക്ഷപ്പെട്ടത്.

tRootC1469263">

മക്കൾക്ക് ചെലവിന് നൽകാത്തതിനെ തുടർന്നാണ് കോടതി ഇയാൾക്കെതിരെ അറസ്റ്റ്  വാറൻ ഡ് പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് തിങ്കളാഴ്ച്ച വൈകിട്ട് പൊലിസ് പിടികൂടി കോടതിയിൽ എത്തിച്ചപ്പോൾ മുങ്ങുകയായിരുന്നു. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലിസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags