യൂത്ത് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ എട്ട് പ്രതികളെ കോടതി വെറുതെ വിട്ട് തലശേരി കോടതി

Thalassery court acquits eight accused in the case involving the stabbing death of a Youth League worker.

 തലശേരി : സുഹൃത്തിന്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന യൂത്ത് ലീഗ് പ്രവർത്തകൻ അറക്കൽ ആദികടലായിയിലെ  എ. റൗഫിനെ (26) കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു. തലശേരി മൂന്നാം അഡിഷണൽ ജില്ലാ കോടതി ജഡ്ജ് റൂബി കെ ജോസാണ് വിധി പ്രഖ്യാപിച്ചത്.

2019 ജുലായ് 29-ന് രാത്രി ഒമ്പത് മണിയോടെ ആദികടലായി കട്ടപ്പാറ എന്ന സഥലത്താണ് കേസിനാസ്‌പദമായ സംഭവം. കൊല്ലപ്പെട്ട റൗഫും സുഹൃത്തും ബൈക്കിൽ വരുമ്പോഴാണ് ആക്രമണം നടന്നത്. തയ്യിൽ കുറുവയിലെ സഫിയത്ത് മൻസിലിൽ വി. ഹസ്രത്ത് നിസാമുദ്ദീൻ (32) കണ്ണൂർ സിറ്റി ഓലാക്കരയിലെ അമീസ് (29) ചിറ്റാലിക്കൽ ബൈത്തുറഹ് മയിൽ മുഹമ്മദ് ഫൈസൽ (26) ചൊവ്വ സ്പിന്നിങ് മില്ലിന് സമീപം റഷ മഹലിൽ കെ ജസീർ (26) താഴെ ചൊവ്വ പുതിയ പുരയിൽ പി.പി മുസഫീർ (44) തയ്യിൽ സഫിയത്ത് മൻസിലിൽ ജംഷീർ (38)താവക്കര ഷബ്നാസിൽ മുഹമ്മദ് സഫ്രാസ് (32) കടലായി കുറുവയിലെ രജന്ത് ക്വാർട്ടേഴ്സിൽ മുഹമ്മദ് ആസിഫ് (34) എന്നീ എട്ടു പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

Tags