തലശേരിയിൽ മുന്നേറ്റം കുറിക്കാൻ കോൺഗ്രസിനായി പുതുമുഖ സ്ഥാനാർത്ഥി ഇറങ്ങുന്നു

A new face candidate is coming forward for Congress to make inroads in Thalassery

തലശേരി : എൽ.ഡിഎഫിൻ്റെ ചുവന്ന കോട്ടയായ തലശേരിയിൽ മുന്നേറ്റമുണ്ടാക്കാൻ പുതുമുഖ സ്ഥാനാർത്ഥിയുമായി കോൺഗ്രസ്  ജനകീയ അംഗീകാരവും പ്രവർത്തന പരിചയവുമുള്ളകെ. പി സാജു വിനെയാണ് തലശ്ശേരിയില്‍ ഒന്നാം ഘട്ടത്തിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.1982 മുതല്‍ 83 വരെ പാനൂര്‍ കൊളവല്ലൂര്‍ ഹൈസ്‌കൂളിലെ കെ. എസ്. യു യൂണിറ്റ് പ്രസിഡൻ്റായാണ് കെ.പി സാജു രാഷ്ട്രീയത്തിൽ തുടക്കം കുറിക്കുന്നത്.

tRootC1469263">

 1983 മുതല്‍ 85 വരെ യൂത്ത് കോണ്‍ഗ്രസ്  തൃപ്പങ്ങോട്ടൂര്‍ മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 87-88 കാലഘട്ടത്തില്‍ ധര്‍മ്മടം ബ്രണ്ണന്‍ കോളേജ്  കെ. എസ്. യു യൂണിറ്റ് പ്രസിഡന്റായിരുന്നു. 1989 മുതല്‍ 94 വരെ ബ്രണ്ണന്‍ കോളേജ് കെ. എസ്. യു ജില്ല ജനറല്‍ സെക്രട്ടറിയായി.  1995 മുതല്‍ 99 വരെ പാനൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായി. 1995-2000 കൂത്ത് പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.1999 - 2003 വരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല  ജനറല്‍ സെക്രട്ടറി, 2003 - 2005 കാലഘട്ടത്തില്‍ കെ. സുധാകരന്‍ വനം വകുപ്പ് മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, 2005 മുതല്‍ 2016 വരെ പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട്, 2017 ഡി.സി. സി ജനറല്‍ സെക്രട്ടറി, 2021 മുതല്‍ തലശ്ശേരി  ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കടവത്തൂര്‍ ഹരിതം വീട്ടില്‍ പരേതനായ ദാമോദരന്റെയും ദേവിയുടെയും മകനാണ്.

കെ. പി സാജു വന്ന 58 വയസുകാരൻ' കടവത്തൂര്‍ ശ്രീരാമ ഗുരുകുലം  എല്‍ പി സ്‌കൂളിലാണ് പ്രഥാമിക വിദ്യാഭ്യാസം. മലയാളം ബിരുദധാരിയാണ്.   
നിയമസഭയിലേക്ക് ആദ്യ മത്സരമാണ്. പാനൂര്‍ യു പി സ്‌കൂള്‍ അധ്യാപിക ഇ. വി ഷീജയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ എസ്.  ആര്യ, എസ്. സുര്യ എന്നിവര്‍ മക്കള്‍.

Tags