കൊച്ചിന്‍ ബിനാലെ പോലെ തലശേരി ബിനാലെയും സംഘടിപ്പിക്കണം:സ്പീക്കര്‍

തലശേരി:കൊച്ചിന്‍ ബിനാലെ പോലെ തലശേരിയിലും ബിനാലെ നടത്തണമെന്നും അതിന്റെ ഭാഗമായി ഫുഡ്‌ഫെസ്റ്റുകൂടി നടത്തിയാല്‍ ധാരാളം ആളുകള്‍ തലശേരിയിലെത്തുമെന്നും സ്പീക്കര്‍ എ, എന്‍ ഷസീര്‍ പറഞ്ഞു. തലശേരി നവരത്‌ന ഇന്നില്‍ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റെ അസോസിയേഷന്‍ ജില്ലാകണ്‍വെന്‍ഷന്‍ ഉദ്ഘാനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ തലശേരിയുടെ ഭക്ഷണ പൈതൃകം തിരിച്ചു പിടിക്കാന്‍ നമുക്ക് കഴിയണം. മാഹി ബൈപ്പാസ് വരുന്നതോടെ തലശേരി നഗരത്തിന്റെ പ്രസക്തിക്ക് പ്രയാസമുണ്ടാകുന്ന നിലയിലുണ്ടാകും.അപ്പോള്‍ തലശേരിയിലേക്ക് വരണമെങ്കില്‍ തലശേരിയില്‍ എന്തെങ്കിലും പ്രത്യേകതകള്‍ വേണം.
വിനോദസഞ്ചാരമേഖലയിലും ഭക്ഷ്യമേഖലയിലുമാണ് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുക. അതിനു ആവശ്യമായ പ്രവര്‍ത്തനങ്ങളുണ്ടാകണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ. അച്യുതന്‍ അധ്യക്ഷനായി. സംസ്ഥാനജനറല്‍ സെക്രട്ടറി ബാലകൃഷ്ണ പൊതുവാള്‍, ട്രഷറര്‍ അബ്ദുല്‍ റസാഖ്, ജില്ലാസെക്രട്ടറി കെ. എന്‍ ഭൂപേഷ്, ബിജുലാല്‍, മുഹമ്മദ് ഗസാലി, എം. ലക്ഷ്മണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.