ട്രെയിനിൽ ടിക്കറ്റ് പരിശോധകൻ്റെ ബാഗ് മോഷ്ടിച്ച കേസിൽ തലശ്ശേരി സ്വദേശിയായ മധ്യവയസ്ക്കൻ അറസ്റ്റിൽ

Middle-aged man from Thalassery arrested for stealing ticket inspector's bag on train

 തലശേരി : ട്രെയിനിൽ ടിക്കറ്റ് പരിശോധകൻ്റെ ബാഗ് മോഷ്ടിച്ച സംഭവത്തിൽ റെയിൽവേ പ്രത്യേക സ്ക്വാഡ് മധ്യ വയ്സക്കനെ അറസ്റ്റ് ചെയ്തു. തലശ്ശേരി ചിറക്കര സ്വദേശി സിറാജുദ്ദീനാ (54) ണ് അറസ്റ്റിലായത്. കഴിക്കമൂന്നിന് തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിലെ ടിക്കറ്റ് പരി ശോധകൻ കോഴിക്കോട് സ്വദേശി വിജേഷിൻ്റെ ബാഗാണ് മോഷ്ടിക്കപ്പെട്ടത്. 

tRootC1469263">

തലശ്ശേരിക്കും കണ്ണൂരിനും ഇടയിലാണ് ബാഗ് മോഷ്ടിക്കപ്പെ ട്ടത്. ടാബ് ഉൾപ്പടെയുള്ള റെയിൽവേ രേഖകൾ മോഷ്ടാവ് കണ്ണൂർ സ്റ്റേഷന് സമീപം റോഡിൽ വലിച്ചെറിഞ്ഞിരുന്നു. ബാഗിലുണ്ടായി രുന്ന ഐ ഫോൺ ഉൾപ്പെടെയുള്ളവ കിട്ടാനുണ്ട്. ബാഗ് മോഷ്ടിച്ച ശേഷം ഐ ഫോൺ എടുത്ത് ബിപിസിഎൽ പെട്രോൾ സംഭരണശാലയ്ക്ക് സമീപം ബാഗ് വലിച്ചെറിയുന്നത് സിസി ടിവിയിൽനിന്ന് ലഭിച്ചിരുന്നു. 

തുടർന്ന് സ്ക്വാഡ് നടത്തിയ അന്വേഷ ണത്തിലാണ് പ്രതിയെ പിടിച്ചത്. തലശ്ശേരിയിൽനിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്‌. ബാഗ് മോഷ്ടിച്ച് കണ്ണൂരിൽ ഇറങ്ങുകയാ യിരുന്നു. ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗീസ്, എസ്ഐമാ രായ എ.പി. ദീപക്, സുനിൽകുമാർ, റെയിൽവേ എസ്ഐ കെ. സുനിൽകുമാർ ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags