തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹോത്സവം : ഏപ്രിൽ മൂന്നിന് ആറാട്ട് ഘോഷയാത്രയോടെ കൊടിയിറങ്ങും

Thalappu Sree Sundareswara Temple Festival: The flag will be lowered with an Aarattu procession on April 3rd


കണ്ണൂർ: തളാപ്പ്  ശ്രീ സുന്ദരേശ്വര ക്ഷേത്രം മഹോത്സവംആറാം ദിവസമായ ഇന്ന് അഴീക്കോട് ആറാംകോട്ടം പുതിയാപ്പറമ്പ് അഴിക്കൽ ഉത്സവ കമ്മിറ്റി വക കാഴ്ച്ച ശീവേലി നടത്തി.രാവിലെ 7.30ന്  സംഗീത കലാക്ഷേത്രം സന്തോഷ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഭജന സംഘത്തിൻ്റെഭജനയും 8 30ന് : ശീവേലി എഴുന്നള്ളത്ത് തുടർന്ന് വിശേഷാൽ പൂജകൾ എന്നിവ നടത്തി വൈകുന്നേരം 5 മുതൽ 7.30 വരെ : ശീവേലി എഴുന്നള്ളത്ത് 7 30 മുതൽ 8 30 വരെ :ഡോക്ടർ ജയരാജ് ടി.കെ, കുറുമാത്തൂർ  ജീവിത ധന്യത എന്ന വിഷയത്തിൽ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം
8.45 മുതൽ : കോഴിക്കോട് കാദംബരി കലാക്ഷേത്രം അവതരിപ്പിക്കുന്ന നാടകം : ഉമ്മിണിത്തങ്ക രാത്രി 11 മണി : മോതിരം വെച്ച് തൊഴൽ, തുടർന്ന് : ശ്രീഭൂതബലി 11.30 മുതൽ : മഹോത്സവം എന്നിവ നടക്കും ഏപ്രിൽ മൂന്നിന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

ആറാട്ട് കടവിലേക്കുള്ള യാത്ര വൈകുന്നേരം 4 മണിക്ക് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ചേനോളി റോഡ്, പാമ്പൻ മാധവൻ റോഡ്, മുനീശ്വരൻ കോവിൽ റോഡ്, സ്വാമിമഠം റോഡ്, ഒണ്ടേൻ റോഡ്, പൊന്താട്ടവയൽ റോഡ്, കായത്ത് റോഡ്, പോസ്റ്റ് ഓഫീസ് തെക്കുവശം റോഡ് എന്നീ വഴികളിൽ കൂടി പയ്യാമ്പലം സമുദ്രതീരത്ത് എത്തിച്ചേരും അവിടത്തെ കർമ്മങ്ങൾ പൂർത്തിയാക്കി റെഡ് ക്രോസ് റോഡ് ശ്രീ നാരായണ പാർക്ക് വഴിയായി ക്ഷേത്രത്തിൽ എത്തിച്ചേരുന്നതും കൊടിയിറക്കൽ കർമ്മം നടത്തുകയും ചെയ്യുംആറാട്ടു ഘോഷയാത്രയിൽ എല്ലാ ഭക്തജനങ്ങളും അനുഗമിക്കണമെന്ന് ഭക്തി സംവർദ്ധിനിയോഗം ഭാരവാഹികൾ അറിയിച്ചു .തുടർന്ന് വൈകുന്നേരം ആറ് മണിക്ക്ദീക്ഷിത അരുൺ, ചൊവ്വ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.മൃത്തിക നികേഷ് അവതരിപ്പിക്കുന്ന ഭരതനാട്യം രാത്രി ഏഴുമണിക്ക് കണ്ണൂർ സംഗീത കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ എന്നിവ അരങ്ങേറും മാർച്ച് 27 മുതൽ ഏപ്രിൽ മൂന്ന് വരെ എട്ടു ദിവസങ്ങളിലായാണ് ഉത്സവം.

Tags