തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല പ്രവേശനോത്സവം ആഘോഷമാക്കി തടിക്കടവ് ഹൈസ്കൂൾ
Jun 1, 2026, 18:07 IST
തളിപ്പറമ്പ് : തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല പ്രവേശനോത്സവം തടിക്കടവ് ഹൈസ്കൂളിൽ വെച്ച് നടന്നു തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദൻ മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡണ്ട് സജി ഓതറ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം പി പ്രേമലത, തളിപ്പറമ്പ് നോർത്ത് എ ഇ ഒ കെ മനോജ്, ചപ്പാരപ്പടവ് പഞ്ചായത്ത് അംഗങ്ങളായ ധന്യാ ജയ്സൺ,ജോസ് വെട്ടുകല്ലാംകുഴി,തളിപ്പറമ്പ് ബി ആർസി ബി ബിജേഷ് കെ, രാജു ചെരിയാൻകാല, നിജി ഷിബു, കെ ജെ ജോസഫ്,സി എം ഹംസ തുടങ്ങിയവർ സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രിസ് പി രജനി സ്വാഗതവും നസീം കെ നന്ദിയും രേഖപ്പെടുത്തി
.jpg)

