കണ്ണൂർ മാങ്ങാട്ടുപറമ്പ് ക്യാമ്പ് ഫോളോവർ തസ്തികയിൽ താൽക്കാലിക ഒഴിവുകൾ; കൂടിക്കാഴ്ച മെയ് 12 ന്
May 9, 2026, 18:35 IST
കണ്ണൂർ : മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ വിവിധ വിഭാഗങ്ങളിൽ നിലവിലുള്ള 66 താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 12 ന് രാവിലെ 11 മണിക്ക് നടക്കും.
കുക്ക് (29), ധോബി (15). സ്വീപ്പർ.(9), ബാർബർ (7), വാട്ടർ ക്യാരിയർ (6) എന്നിങ്ങനെയാണ് ഒഴിവുകൾ.
മുൻ പരിചയം ഉള്ളവർ അന്നേ ദിവസം രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ബയോഡാറ്റ, ആധാർ കാർഡിൻറെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.
.jpg)

