ശ്രീകണ്ഠാപുരത്ത് നിർത്തിയിട്ട ടെംമ്പോ ട്രാവലർ കത്തി നശിച്ചു

Tempo Traveler parked in Srikantapuram catches fire
Tempo Traveler parked in Srikantapuram catches fire


ശ്രീകണ്ഠാപുരം: കോട്ടൂര്‍ പാലത്തിന് സമീപം  ടെമ്പോ ട്രാവലര്‍ കത്തിനശിച്ചു.ചെമ്പേരിയിലെ പുത്തന്‍പുരയില്‍ പി.എസ്. ഷെജു എന്നയാളുടെ കെ.എല്‍-59 എ.എ 6540 ( ഫോഴ്‌സ് ) ടെമ്പോ ട്രാവലറാണ് കാന്തല്ലൂരിലേക്ക് ട്രിപ്പ് പോയി ചെമ്പേരിയില്‍ ആളുകളെ ഇറക്കി വന്ന് കോട്ടൂര്‍ പാലത്തിന് സമീപം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യുന്നതിനിടയിലാണ് തീപ്പിടിച്ചത്.

തീപ്പിടുത്തത്തില്‍ വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു.തീപ്പിടുത്തം മൂലം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.തളിപ്പറമ്പ് അഗ്‌നി രക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എം.ബി.സുനില്‍കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ഷജില്‍ കുമാര്‍ മിന്നാടന്‍, അനീഷ് പാലവിള, പി.വി.ലിഗേഷ്, ഹോം ഗാര്‍ഡ് വി.ജയന്‍, പി.ചന്ദ്രന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Tags